കോവിഡ് ഭേദമായതിന്റെ സന്തോഷം ചില്‍ഡ് ബിയര്‍ കുടിച്ച് ആഘോഷിച്ചു 103-വയസ്സുകാരി!

മസാച്യുസെറ്റ്സിലെ ജെന്നി സ്റ്റെജ്ന എന്ന 103-കാരിയായ മുത്തശ്ശിയ്ക്ക് ചെറിയ പനി വന്നപ്പോള്‍ തന്നെ മുത്തശ്ശിയെ അടുത്തുള്ള നഴ്സിങ് ഹോമില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരകമായ കൊവിഡ് രോഗമാണ് ബാധിച്ചതെന്ന് മനസ്സിലാക്കി.
ആരോഗ്യസ്ഥിതി മോശമായതോടെ ഡോക്ടര്‍മാര്‍ മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമെല്ലാം വിവരമറിയിച്ചു. തനിക്ക് കൊവിഡ് രോഗമാണ് ബാധിച്ചതെന്ന് ജെന്നി മുത്തശ്ശിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ തന്റെ നില മോശമാണെന്ന് അറിയാമായിരുന്നു.
പ്രായമുള്ളവര്‍ കൊവിഡിനെ അതിജീവിക്കുന്നത് വളരെ കഷ്ടമാണ്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി മേയ് 13-ന് ജെന്നി മുത്തശ്ശിയുടെ രോഗം ഭേദമായി.
രോഗം മാറിയ ശേഷം തനിക്കൊരു തണുത്ത ബിയര്‍ നല്‍കാന്‍ ജെന്നി മുത്തശ്ശി അറിയിച്ചു. തുടര്‍ന്ന് അസുഖം ഭേദമായ സന്തോഷം ബിയര്‍ കുടിച്ച് ആഘോഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha