കൊവിഡിനെ പൊരുതി തോൽപ്പിച്ച് 103കാരിയായ മുത്തശ്ശി; ആഘോഷിച്ചത് ചിൽഡ് ബിയർ കുടിച്ച്, സോഷ്യൽ മീഡിയ ഏറ്റെടുത്തു

ലോകം കൊറോണ എന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാനുള്ള യജ്ഞത്തിലാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഒത്തിരിയേറെപ്പേർക്ക് ജീവൻ നഷ്ടമാകുകയുണ്ടായി. അതോടൊപ്പം തന്നെ പലരും കോറോണയെ അതിജീവിച്ച് നമുക്ക് മുൻകരുതലായി മാറുകയും ചെയ്തിരുന്നു. അങ്ങനെ ഒത്തിരിയേറെ വാർത്തകളാണ് നാം കേട്ടത്. അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി.
കൊവിഡ് ഭേദമായ സന്തോഷം 103കാരിയായ മുത്തശ്ശി ആഘോഷിച്ചത് ബിയര്‍ കുടിച്ചുകൊണ്ടാണ്. ജെന്നി സ്റ്റെജ്‌ന എന്ന മുത്തശ്ശിയാണ് കൊവിഡിനെ അദ്ഭുതകരമായി അതീജിവിച്ചുകൊണ്ട് ആശുപതിക്കിടക്കയിൽ ചിൽഡ് ബിയർ കുടിച്ച് ആഘോഷിച്ചത്. ചെറിയ പനി വന്നപ്പോള്‍ തന്നെ മുത്തശ്ശിയെ അടുത്തുള്ള നഴ്‌സിങ് ഹോമില്‍ എത്തിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരകമായ കൊവിഡ് രോഗമാണ് ബാധിച്ചതെന്ന് മനസ്സിലാക്കുകയുണ്ടായി.
എന്നാൽ രോഗം മൂലം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡോക്ടര്‍മാര്‍ മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമെല്ലാം വിവരമറിയിക്കുകയുണ്ടായി. തനിക്ക് കൊവിഡ് രോഗമാണ് ബാധിച്ചതെന്ന് ജെന്നി മുത്തശ്ശിക്ക് മനസ്സിലായിരുന്നില്ല. എങ്കിൽത്തന്നെയും തന്റെ നില മോശമാണെന്ന് മനസിലാക്കിയിരുന്നു. പ്രായമുള്ളവര്‍ കൊവിഡിനെ അതിജീവിക്കുന്നത് വളരെ കഷ്ടമാണ്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി മേയ്13ന് ജെന്നി മുത്തശ്ശിയുടെ രോഗം ഭേദമാവുകയുണ്ടായി. രോഗം മാറിയ ശേഷം തനിക്കൊരു തണുത്ത ബിയര്‍ നല്‍കാന്‍ ജെന്നി മുത്തശ്ശി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അസുഖം ഭേദമായ സന്തോഷം ബിയര്‍ കുടിച്ച് ആഘോഷിക്കുകയായിരുന്നു മുത്തശ്ശി ചെയ്തത്.
https://www.facebook.com/Malayalivartha