ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല; ചൈനക്കെതിരെ പൊരുതാന്‍ തയ്യാറെടുത്ത് ഇന്ത്യ

ഇന്ത്യയുടെ നീക്കങ്ങള്‍ ചൈനയെ പേടിപ്പിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ പിടിച്ചുകെട്ടാനാകാത്ത ശക്തിയായി ഇന്ത്യ വളരുന്നത് ചൈനയെ നല്ല രീതിയില്‍ അലോസരപ്പെടുത്തുന്നു. അതാണ് ഇന്ത്യയെ ചൊറിയാന്‍ ചൈന കച്ചകെട്ടി ഇറങ്ങിയത്. പക്ഷേ ചൈനക്ക് അറിയില്ല ഇത് പഴയ ഇന്ത്യയല്ല. അടിക്ക് തിപരിച്ചടി നല്‍കുന്ന സര്‍ക്കാരാണ് ഇവിടം ഭരിക്കുന്നത് എന്നു. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ നിലപാട് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനമാണ്. ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ഇന്ത്യ കൊറോണ പ്രതിരോധത്തിനുള്ള തീവ്രശ്രമം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയാന്‍ തുടങ്ങിയത്. കഴിഞ്ഞ നാലാഴ്ചയ്ക്കിയടില്‍ അസാധാരണമായ കാര്യങ്ങളാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) അരങ്ങേറുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പരാഗതമായ അഭിപ്രായ ഭിന്നതയുള്ള കിഴക്കന്‍ ലഡാക്കിലെ അഞ്ച് തന്ത്രപ്രധാന മേഖലകളള്‍ കേന്ദ്രീകരിച്ചാണ് ഇക്കുറി സംഘര്‍ഷം നിലനില്‍ക്കുന്നത്.
മേയ് 5,6 തീയതികളില്‍ പാന്‍ഗോങ് തടാകത്തിനു സമീപം ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷത്തിനു തുടക്കയായതെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് സൈനികരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവിഭാഗങ്ങളുടെയും സൈനികര്‍ പട്രോളിങ്ങിനിടെ അതിര്‍ത്തിക്കപ്പുറം കടക്കാറുണ്ടെങ്കിലും പ്രശ്‌നം ഇത്ര സങ്കീര്‍ണമാകാറില്ല.
പാന്‍ഗോങ്ങി തടാകത്തിനു സമീപത്തെ പ്രശ്‌നത്തിനു ശേഷം തെക്ക് ഡെംചോക് മേഖലയിലും പാന്‍ഗോങ് തടാകത്തിന്റെ കിഴക്കന്‍ തീരത്ത് ഫിന്‍ഗേഴ്‌സ് മേഖലയിലും ചൈനീസ് സൈനികരുടെ കടന്നുകയറ്റുമുണ്ടായി. ഗാല്‍വന്‍ നദീതടത്തിലും ഗോഗ്ര പോസ്റ്റിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. പടിഞ്ഞാറ് ദൗലത് ബേഗ് ഓള്‍ഡി മേഖലയിലും ചൈനീസ് നീക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ദൗലത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ലാന്‍ഡിങ് ഗ്രൗണ്ട് ഉണ്ട്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അവശ്യവസ്തുക്കള്‍ സി-130 ഹെര്‍കുലീസ് വിമാനത്തില്‍ എത്തിക്കുന്നത് ഇവിടെയാണ്. ഇവിടുത്തെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ് ഈ വ്യോമകേന്ദ്രം. ശൈത്യകാലത്ത് വന്‍ മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ തടസപ്പെടുമ്പോള്‍ പ്രത്യേകിച്ച്. അതിവേഗത്തില്‍ മേഖലയിലേക്ക് വെടിക്കോപ്പുകള്‍ എത്തിക്കാനും ഈ എയര്‍സ്ട്രിപ് സഹായകരമാണ്.തെക്കുഭാഗത്തുള്ള ദുബ്രുക്കില്‍നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാനകാരണം എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരും. ഇവിടെ ചൈനയുടെ റോഡ് നിര്‍മാണങ്ങളുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ, നിര്‍ണായകമായ പാത നിര്‍മിച്ചത് ചൈനയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.
https://www.facebook.com/Malayalivartha