Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റ് വീ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു; ദേശീയ താത്പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സൂചന

31 MAY 2020 09:26 AM IST
മലയാളി വാര്‍ത്ത

ഏറെ പ്രചാരത്തിലുള്ള ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍ ഡോട്ട്​കോം (WeTransfer.com) ഇന്ത്യയില്‍ നിരോധിച്ചു. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്ന്​ ടെലികമ്യൂണിക്കേഷൻ വകുപ്പ്​ വിശദീകരിക്കുന്നത്​. എന്നാല്‍ വ്യക്തമായ കാരണം പുറത്തറിഞ്ഞിട്ടില്ല. രാജ്യത്തെ ജനപ്രിയ ഷെയറിങ് വെബ്‌സൈറ്റാണ് വീ ട്രാന്‍സ്ഫര്‍. കൊറോണ കാലത്ത് വലിയ ഫയലുകള്‍ അയയ്ക്കാന്‍ ഏറെ പേര്‍ ആശ്രയിച്ചിരുന്ന വീ ട്രാന്‍സ്ഫര്‍ നിരോധിച്ചതോടെ ഇനി ബദല്‍ സംവിധാനങ്ങളിലേക്ക് ഉപയോക്താക്കള്‍ക്ക് തിരിയേണ്ടി വരും.

2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ സാധിക്കുന്ന വെബ് ബെയിസ്ഡ് ട്രാൻസ്ഫർ സൈറ്റാണ് വി ട്രാൻസ്ഫർ. വി ട്രാൻസ്ഫർ പ്രീമിയം ഉള്ളവർക്ക് 2 ജിബിയിലും വലിയ ഫയലുകൾ സെൻഡ് ചെയ്യാൻ സാധിക്കും.

രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് മൂന്ന് യുആര്‍എല്ലുകള്‍ നിരോധിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ആദ്യ രണ്ട് നോട്ടീസുകള്‍ വെബ്‌സൈറ്റിന്റെ രണ്ട് നിര്‍ദ്ദിഷ്ട യുആര്‍എല്ലുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെടുന്നു. മൂന്നാമത്തെ അറിയിപ്പ് പ്രകാരം, വീ ട്രാന്‍സ്ഫറിന്റെ മുഴുവന്‍ വെബ്‌സൈറ്റ് യുആര്‍എല്ലുകളും നിരോധിക്കുക എന്നതാണ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് വീ ട്രാന്‍സ്ഫറിനുള്ളത്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ കമ്പനി ഇന്ത്യയില്‍ കൂടുതല്‍ ജനപ്രീതി നേടി. ഒരാളുടെ ഇമെയിലിലേക്ക് 2 ജിബി വരെ ഫയലുകള്‍ അയയ്ക്കാന്‍ വെബ്‌സൈറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിനായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യമില്ല. പണമടച്ചുള്ള പ്ലാന്‍ ഉയര്‍ന്ന ശേഷിയുള്ള ഫയല്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുമ്പോള്‍, മിക്ക ഉപയോക്താക്കളും ഉപയോഗിച്ചത് സൗജന്യ പ്ലാനാണ്.

വളരെയധികം യൂസര്‍ഫ്രണ്ട്‌ലിയായ ഈ വെബ്‌സൈറ്റിന് പ്രതിസന്ധി കാലത്ത് വളരെ പ്രചാരം ലഭിക്കുകയും ചെയ്തു. വീട്ടിലിരുന്നു ജോലി ചെയ്തവര്‍ തങ്ങളുടെ വലിയ ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ ഇതാണ് ഉപയോഗിച്ചത്. ഈ വെബ്‌സൈറ്റ് രാജ്യത്ത് ഇത്രയധികം പ്രചാരം നേടാനുള്ള കാരണമാണിത്.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് നിരോധിച്ചതെന്നും ഏത് പേജില്‍ എന്താണ് ആക്ഷേപകരമെന്ന് കണ്ടെത്തിയതെന്നും വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ഐഎസ്പികളില്‍ ഭൂരിഭാഗവും തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വെട്രാന്‍സ്ഫര്‍ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഇത്തരം നിരോധനങ്ങള്‍ പുതിയതല്ല. നിരവധി വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.

വാസ്തവത്തില്‍, 2019 ലെ ലോക്‌സഭാ സെഷനില്‍, വിവരസാങ്കേതിക മന്ത്രാലയം ഇന്ത്യയില്‍ തടഞ്ഞ യുആര്‍എല്ലുകളുടെ എണ്ണത്തില്‍ 442 ശതമാനം വര്‍ധനയുണ്ടായതായി വെളിപ്പെടുത്തി. ഈ യുആര്‍എല്ലുകളില്‍ മാല്‍വെയറുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും സെക്ഷ്വല്‍ ഉള്ളടക്കമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ എന്തെങ്കിലും ഉള്ളടക്കം കണക്കിലെടുത്താവണം ഇപ്പോഴത്തെ നിരോധനമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നിരോധനം മുഴുവന്‍ വെബ്‌സൈറ്റിനും ബാധകമാണ്

മെയ് 18നാണ് ടെലിക്കോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റർനെറ്റഅ സർവീസ് പ്രൊവൈഡേഴ്‌സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആർഎലിന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ വി ട്രാൻസ്ഫർ വെബ്‌സൈറ്റിന് മൊത്തമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ വി ട്രാൻസ്ഫർ ഒരു മെസഞ്ചർ സർവീസ് മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. നാം അയക്കുന്ന ഡേറ്റകൾ, ഫയലുകൾ എന്നിവ അവർക്ക് ലഭിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (12 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (43 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (50 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (56 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (1 hour ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (2 hours ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (3 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

Malayali Vartha Recommends