Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഇമ്രാന്റെ ചാവേര്‍ തന്ത്രങ്ങള്‍ മൂടോടെ പിഴുതെറിഞ്ഞ് മോദി; ലഷ്‌ക്കര്‍ ഇ തൊയ്ബയക്കും ജെയ്ഷെ ഇ മുഹമ്മദിനും പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ പിന്തുണ

04 JUNE 2020 07:16 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനിലെ താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് തുരങ്കം വച്ച് ഭീകരര്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട് പാകിസ്താന്‍. അഫ്ഗാനില്‍ ശക്തമായ താവളങ്ങളുള്ള ഇസ്ലാമിക ഭീകരസംഘടനകളായ ലഷ്‌ക്കര്‍ ഇ തൊയ്ബയക്കും ജെയ്ഷെ ഇ മുഹമ്മദിനും പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ പിന്തുണ.

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസേനയാണ് വിവരം പുറത്തുവിട്ടത്. അമേരിക്ക അഫ്ഗാനിലെ സമാധാനത്തിനായി കരാര്‍ ഒപ്പിട്ട ചടങ്ങില്‍ റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒപ്പം പങ്കെടുത്ത പാകിസ്താന്‍ ഒരു വശത്തുകൂടെ സമാധാന ശ്രമങ്ങളെ മുഴുവന്‍ അട്ടിമറിക്കുകയാണ്. ഇന്ത്യക്കെതിരെയുള്ള ഭീകരരേയും തയ്യാറാക്കുന്നത് അഫ്ഗാനിലാണെന്ന വിവരവും ബലപ്പെട്ടിരിക്കുകയാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും സൈനിക മേധാവിയുടേയും നിയന്ത്രണത്തിലുള്ള ഐ.എസ്.ഐ നേതൃത്വം ഭീകരസംഘടനാ നേതാക്കളുമായി രഹസ്യയോഗം നടത്തിയത്. താലിബാന്റെ സമാന്തര സര്‍ക്കാറിലെ ഗവര്‍ണര്‍ അഹമ്മദുള്ളയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഐ.എസ്.ഐ മേധാവികളും ലഷ്‌ക്കറിന്റേയും താലിബാന്റേയും നേതാക്കളും കുനാര്‍ പ്രവിശ്യയിലാണ് സംയുക്തയോഗം ചേര്‍ന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം കൊല്ലപ്പെട്ട ബോംബാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ ഉത്തരവാദിത്വം പാക് പിന്തുണയുള്ള ലഷ്‌ക്കര്‍ ഏറ്റെടുത്തിരുന്നു.

അഫ്ഗാനില്‍ പരിശീലനം നടത്തി ഭീകരന്മാരെ പാക് അധിനിവേശ കശ്മീരിലേക്ക് എത്തിക്കുന്നത് പാക് സൈന്യമാണ്. അഫ്ഗാനിലെ ഐ.എസ് താവളമായ ഖോറാസാന്‍ പ്രവിശ്യയിലാണ് എല്ലാ ഭീകരസംഘടനകളും പരിശീലനത്തിന് എത്തുന്നത്. ഐ.എസിന്റെ നേതാവായ അബ്ദുള്ള ഒര്‍ഖാസി എന്ന അസ്ലം ഫറൂഖി പിടിയിലായതോടെയാണ് പാകിസ്താന്റെ സജീവ പങ്കാളിത്തം പുറത്തുവന്നത്. ഫറൂഖിയ്ക്ക് പകരമായി നിലവില്‍ ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്നത് മൗലവി മുഹമ്മദാണെന്നും ഐഎസ്‌കെപി എന്ന പ്രസ്ഥാനത്തിന്റെ നേതാവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ലഷ്‌ക്കറുമായി നല്ല ബന്ധമുള്ളയാളാണ് മുഹമ്മദ്. പാകിസ്താനിലെ റാവല്‍പിണ്ഡിയില്‍ തയ്യാറാക്കിയ പദ്ധതിയാണ് അഫ്ഗാനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

അഫ്ഗാന്‍ ഭരണകൂടമാണ് പാകിസ്താന്റെ ഭീകരപ്രവര്‍ത്തന പരിശീലന പദ്ധതി പുറത്തുകൊണ്ടുവന്നത്. നിരന്തരം ഭീകരരെ സഹായിക്കുന്ന പാകിസ്താന്‍, അഫ്ഗാന്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താനും താലിബാനെ ശക്തരാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ സേന വിവരം നല്‍കിയിട്ടുണ്ട്. വലിയ തോതിലുള്ള വിദേശ സഹായമാണ് പാകിസ്താന് അതിനായി ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗവും വെളിപ്പെടുത്തി. ഐ.എസ്.ഐ സൈനിക ഉദ്യോഗസ്ഥരാണ് അഫ്ഗാനിലെ ഭീകരര്‍ക്കായി പണവും ആയുധവും എത്തിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സംയുക്തസേനാ വിഭാഗത്തിന്റെ 6000 വരുന്ന സൈനികരെ അഫ്ഗാനിലെത്തിച്ചതിന് ശേഷമാണ് ലഷ്‌ക്കറടക്കം കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നത്. ഐക്യരാഷ്ട്ര രക്ഷാ സൈന്യത്തിന്റെ കണക്കുകൂട്ടലില്‍ ലഷ്‌ക്കറിന്റെ 220 ഭീകരരും ജയ്ഷെയുടെ 200 ഭീകരരും വളരെ സജീവമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (20 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (27 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (43 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends