അമേരിക്കയില്‍ കൊല്ലപ്പെട്ട ഫ്ളോയിഡ് കോവിഡ് ബാധിതനായിരുന്നു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നു
അമേരിക്കയില്‍ മിനാപോളിസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
ഫ്ളോയിഡ് കോവിഡ് -19 ബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫ്ളോയിഡിന്റെ മരണം വൈറസ് മുഖാന്തരമല്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍ഡ്രൂ ബേക്കര്‍ വ്യക്തമാക്കി.
മേയ് 25-ന് കൊല്ലപ്പെട്ട ഫ്ളോയിഡിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിന് 20 പേജുണ്ട്.
ഫ്ളോയിഡിനു കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെയും സ്രവം പരിശോധിക്കേണ്ടിവരും.
യു.എസ്, ബ്രിട്ടന് എന്നിവിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പൊതുയിടങ്ങളില്‍ മുട്ടുകുത്തിനിന്നു ബ്രിട്ടീഷുകാര്‍ ഫ്ളോയിഡിനോടുള്ള ആദരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha