'ബോയ്കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ ചൈന വക, എന്നാൽ സത്യം അതല്ല....

ബോയ്കോട്ട് ചൈന വലിയ ചര്‍ച്ചയാകുകയാണ് . ടിക്-ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളും ചൈനയില്‍ നിര്‍മ്മിച്ച ഉപകരണങ്ങളും നിരോധിക്കണമെന്ന ആവശ്യം ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചതോടെയാണ് സംഭവം ട്രോളുകളില്‍ നിറയാന്‍ തുടങ്ങിയത്. ‘ബോയ്കോട്ട് ചൈന’ എന്ന് ആലേഖനം ചെയ്ത ടീ-ഷർട്ടുകളും തൊപ്പികളും ഇന്ത്യയിൽ വലിയ രീതിയിൽ ചിലവാകുമെന്ന് മനസിലാക്കിയ ചൈന വിപണിയില്‍ ഇത്തരം ടീ-ഷര്‍ട്ടും തൊപ്പികളും പുറത്തിറക്കി. എന്തായാലും സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്.
ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചൈനയോ? വസ്‌തുത സറ്റയര്‍(ആക്ഷേപഹാസ്യം) വെബ്‌സൈറ്റായ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. 'ഫോക്‌സി'(fauxy) എന്ന സറ്റയര്‍ വെബ്‌സൈറ്റ് ജൂണ്‍ 1നാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സറ്റയര്‍ വെബ്പോര്‍ട്ടലാണെന്നും വാര്‍ത്തകള്‍ കണ്ട് ആളുകള്‍ തെറ്റിദ്ധരിക്കരുത് എന്നും ഫോക്‌സി അവരുടെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഇക്കാര്യം ദേശീയ മാധ്യമമായ ന്യൂസ് 18നും ഐഎഫ്‌സിഎന്‍ അംഗീകൃത ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ ന്യൂസ് മീറ്ററും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ബോയ്‌കോട്ട് ചൈന ടീ ഷര്‍ട്ടുകള്‍ ഇന്ത്യന്‍-അമേരിക്കന്‍ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളില്‍ ലഭ്യമാണ് എന്ന് ന്യൂസ് മീറ്റര്‍ പറയുന്നു.
ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസും ഇതു സംബന്ധിച്ച് ഫാക്‌ട് ചെക്ക് ചെയ്‌തിട്ടുണ്ട്. ചൈനീസ് വിരുദ്ധ ഉല്‍പന്നങ്ങള്‍ ചൈനയില്‍ നിര്‍മ്മിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രചാരണങ്ങള്‍ സര്‍ക്കാരും ചൈനീസ് കമ്പനികളും നിഷേധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 'ബോയ്‌കോട്ട് ചൈന' എന്നെഴുതിയ ടീ ഷര്‍ട്ടുകളും തൊപ്പികളും ചൈന തന്നെ നിര്‍മ്മിച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു എന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധമാണ് എന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരു സറ്റയര്‍ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയാണ് വൈറലായ വാര്‍ത്തയ്‌ക്ക് പിന്നിലെന്നും ഫാക്‌ട് ചെക്ക് വെബ്‌സൈറ്റ് ന്യൂസ് മീറ്ററിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അനുമാനിക്കാം.
ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടിയതിനാല്‍ 'ബോയ്‌കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുകയാണ് ചൈന എന്നാണ് ഒരു ട്വീറ്റ്. ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ചൈന ഇവയുടെ നിര്‍മ്മാണം വന്‍തോതില്‍ വര്‍ധിപ്പിച്ചു എന്നാണ് മറ്റൊരു ട്വീറ്റ്. ഇത്തരത്തില്‍ നിരവധി ട്വീറ്റുകളും ഫേസ്‌ബുക്ക് പോസ്റ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാണാനാവുക.
'ബോയ്‌കോട്ട് ചൈന' അത്ര എളുപ്പമല്ല; ഇന്ത്യയുടെ കായിക മേഖലയ്ക്ക് അടിതെറ്റും ടേബിൾ ടെന്നീസ് പന്തുകൾ, ഷട്ടിൽകോക്കുകൾ, ബാഡ്മിന്റൺ, ടെന്നീസ് റാക്കറ്റുകൾ, റെസലിങ് മാറ്റുകൾ, ജാവലിൻ, ഹൈജമ്പ് ബാറുകൾ, ബോക്സിങ് ഹെഡ്ഗാർഡുകൾ, മൗണ്ടൻ ക്ലൈംബിങ് ആക്സസറീസ്, ജിം ഉപകരണങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ – ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു.
എന്നാൽ ഇപ്പോൾ, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതൽ സങ്കീർണതയിലാക്കിയിരിക്കുകയാണ്. കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയിൽ നിന്നുള്ളതാണ്.
https://www.facebook.com/Malayalivartha