ഫ്രാന്‍സില്‍ നിന്നുള്ള സ്വകാര്യ വിമാന സര്‍വീസ് അനുവദിക്കാത്തതില്‍ പ്രതിഷേധം

ഇന്ത്യയുടെ വന്ദേ ഭാരത് രക്ഷാദൗത്യവുമായി ഇടഞ്ഞ് ഫ്രാന്‍സ്. ഇന്ത്യക്കാരെ കൊണ്ടുവരാനായി ഫ്രാന്‍സിലേക്കു പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ അങ്ങോട്ടുള്ള യാത്രക്കാര്‍ വേണ്ടെന്ന് ഫ്രാന്‍സ് കര്‍ശന നിലപാടെടുത്തു.
തന്മൂലം കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നു പാരിസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം യാത്രക്കാരില്ലാതെയാണ് പറന്നത്.
ഫ്രാന്‍സിലുള്ള പ്രവാസികളെ കൊണ്ടുപോകാനുള്ള അനുമതി നല്‍കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അവിടെച്ചെന്നിറങ്ങാനുള്ള അനുവാദം നിഷേധിക്കുകയായിരുന്നു.
തങ്ങളുടെ രാജ്യത്തു നിന്നുള്ള സ്വകാര്യ വിമാന കമ്പനികളെയും സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha