അനുനയത്തിന്റെ ഭാഷ മതിയാവില്ല, കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾഡിയോടു (ഡിബിഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന

സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾഡിയോടു (ഡിബിഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന. ഇവിടെ 10, 13 പട്രോളിങ് പോയിന്റുകൾക്കിടയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ് ചൈനീസ് സേന തടസ്സപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യൻ സേന ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധവിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡിബിഒ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണു ഡിബിഒയിലെ തർക്കങ്ങളെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാംഗോങ് മലനിരകൾ, ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്കു പിന്നാലെയാണു മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം.
അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൈനിക തല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ മേഖലകളില്‍ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുകൾ വരുന്നത് . ദേപ്‌സാങ്ങില്‍ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തി, നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഗാല്‍വാന്‍ മേഖലയില്‍ അതിര്‍ത്തി രേഖയുടെ ഇരുവശത്തും ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. ഇതെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.പുതിയ കൈയേറ്റത്തിന്റെ വാര്‍ത്ത പുറത്തുവരുമ്പോള്‍ തന്നെയാണ് ഗാല്‍വാന്‍ മേഖലയില്‍ സംഭവിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഗാല്‍വാന്‍ മേഖലിയില്‍ ചൈനീസ് കൈയേറ്റം നടന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
https://www.facebook.com/Malayalivartha