ലഡാക്ക് സംഘര്‍ഷം സ്ഥിതി ഗുരുതരം; ആദ്യ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ

ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കിഴക്കന്‍ ലഡാക്കിലുണ്ടായ സംഘര്‍ഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ചോദ്യോത്തരവേളയിലായിരുന്നു പ്രതികരണം നടത്തിയത് .
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു. എങ്കിലും ഇന്ത്യ അതിർത്തിയിൽ വൻ സേനയെ വിന്യസിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha