ഇങ്ങനേയുമുണ്ടോ ക്രൂരത... ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട് ഒരു മാസമാകുമ്പോള്‍ അമേരിക്കയില്‍ വീണ്ടും ഫ്‌ളോയിഡ് മോഡല്‍ കൊലപാതകം

ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട് ഒരു മാസമാകുമ്പോള്‍, സമാനമായ മറ്റൊരു മരണത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ അമേരിക്കയെ പ്രകമ്ബനം കൊളളിക്കുന്നു. ലാറ്റിനോ വംശജന്‍ കാര്‍ലോസ് ഇന്‍ഗ്രാം ലോപസ് എന്ന 27കാരനാണ് അരിസോണയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
കൈകളില്‍ വിലങ്ങുവെച്ച് ലോപ്പസിന്റെ വയറില്‍ പൊലീസ് അയാളുടെ തല പിടിച്ചമര്‍ത്തി. 12 മിനിട്ടോളം ഇപ്രകാരം ചെയ്തു. ലോപസ് വെള്ളം വേണമെന്ന് പറയുന്നതും ഉറക്കെ കരയുന്നതും വീഡിയോയിലുണ്ട്. പിന്നീട് ശ്വാസം കിട്ടാതെ നിശബ്ദനാകുന്നതും കാണാം.
ഏപ്രില്‍ 21നാണ് സംഭവം നടന്നത്. സംഭവം പുറത്തുവന്നതോടെ അരിസോണയിലെ ടുക്‌സണ്‍ പൊലീസ് മേധാവി ക്രിസ് മാഗ്‌നസ് രാജി സന്നദ്ധത അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഓഫീസര്‍മാര്‍ രാജവച്ചു.
എന്നാല്‍, ടക്‌സണ്‍ സിറ്റി മാനേജര്‍ മാഗ്‌നസിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കറുത്തവര്‍ഗക്കാര്‍ക്കെതിരായ പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും പൊലീസ് വകുപ്പ് തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ആഴ്ചകളായി ടക്‌സണില്‍ പ്രതിഷേധം നടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha