Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ദക്ഷിണ കടലിടുക്കില്‍ ചൈനയെ വളഞ്ഞ് യുഎസ് യുദ്ധക്കപ്പലുകള്‍; തീര്‍ത്തുകളയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ഇന്ത്യയും ചൈനയും സേനാവിന്യാസം കൂട്ടി

26 JUNE 2020 12:50 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും നേരെയുളള ചൈനയുടെ ഭീഷണി കണക്കിലെടുത്ത് ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ സേനാ വിന്യാസം. ഇന്ത്യയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ദക്ഷിണ ചൈന കടല്‍ മേഖലയിലും ചൈനീസ് സൈന്യം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അത് നേരിടാന്‍ സേനയെ വിന്യസിച്ചിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

കഴിഞ്ഞമാസം ആദ്യംമുതല്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന വന്‍തോതില്‍ സൈനികവിന്യാസവും ആയുധസജ്ജീകരണവും നടത്തുന്നുണ്ടെന്ന് ഇന്ത്യ. ഇത് ഇരുരാജ്യവും തമ്മില്‍ നിലവിലുള്ള വിവിധ ഉഭയകക്ഷി കരാറുകള്‍ക്കു യോജിച്ചതല്ല. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയെ (എല്‍.എ.സി.) അംഗീകരിക്കണം. ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം. നിലവിലെ സ്ഥിതി തുടരുന്നത് പരസ്പരബന്ധത്തിന്റെ അന്തരീക്ഷം വഷളാക്കുമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചൈനീസ് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ പ്രതികരണങ്ങള്‍ക്കു മറുപടിയെന്ന നിലയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഗാല്‍വന്‍ താഴ്വരയില്‍ ഈ മാസം 15-നുണ്ടായ ഏറ്റുമുട്ടല്‍ ചൈനയുടെ ഏകപക്ഷീയമായ നടപടികള്‍ മൂലമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഏറ്റുമുട്ടലിനുശേഷം ഇരുവിഭാഗവും സൈനികവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ആയുധം സംഭരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

1993-ലെ പ്രധാന കരാറുള്‍പ്പെടെ നിലവിലുള്ള വിവിധ ധാരണകള്‍ക്ക് യോജിച്ചതല്ല ഇത്. ഇരുരാജ്യവും തമ്മില്‍ സൗഹൃദവും നല്ല അയല്‍പക്കബന്ധവും സൂക്ഷിക്കാനുതകുന്ന രീതിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ കുറഞ്ഞതോതില്‍ സൈനികവിന്യാസം നടത്തണമെന്നാണ് 1993-ലെ കരാര്‍ വ്യവസ്ഥചെയ്യുന്നത്.

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടെ പരമ്പരാഗത പട്രോളിങ് രീതി തടസ്സപ്പെടുത്താന്‍ കഴിഞ്ഞമാസം ആദ്യം ചൈന ശ്രമിച്ചിരുന്നു. എന്നാല്‍, ഈ പ്രശ്നം ഉഭയകക്ഷി ധാരണയെ അടിസ്ഥാനമാക്കി ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലൂടെ പരിഹരിച്ചു. വീണ്ടും പ്രശ്നമുണ്ടായപ്പോള്‍ ഈ മാസം ആറിന് ഇരുരാജ്യങ്ങളുടെയും ഉന്നത കമാന്‍ഡര്‍മാര്‍ യോഗംചേര്‍ന്ന് എല്‍.എ.സി.യില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയുണ്ടാക്കി. ചൈന ഈ ധാരണയില്‍നിന്നു പിന്മാറി എല്‍.എ.സി.യില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ ശ്രമം പരാജയപ്പെട്ടപ്പോള്‍, 15-ന് ഗാല്‍വനില്‍ ഏറ്റുമുട്ടലിനു വഴിയൊരുക്കി. അതിനുശേഷം ഇരുവിഭാഗവും നയതന്ത്ര-സൈനിക തല ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടയില്‍ത്തന്നെ ഇരുരാജ്യവും വന്‍തോതില്‍ അതിര്‍ത്തി മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം എല്‍.എ.സി.യെ മാനിക്കുന്നുണ്ട്, അതു പാലിക്കുന്നുമുണ്ട്. ഇന്ത്യ നടത്തുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും എല്‍.എ.സി.യില്‍ ഇന്ത്യയുടെ ഭാഗത്താണ്. തത്സ്ഥിതി മാറ്റാന്‍ ഒരു നടപടിയും ഏകപക്ഷീയമായി സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഇത് ചൈന പാലിച്ചിട്ടില്ല. അതിനാല്‍ വീണ്ടും വീണ്ടും ഏറ്റുമുട്ടലിന് ഇത് ഇടയാക്കുകയാണ് -മന്ത്രാലയം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (7 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (7 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (7 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (8 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (8 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (8 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (8 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (9 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (10 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (10 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (10 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends