Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

ചൈനയോടുള്ള കണക്കുതീര്‍ക്കാന്‍ സമയമായി; ഇഗ്ലയും 400 ട്രയംഫും എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ റഷ്യയോട് രാജ്നാഥ് സിംഗ്; നടപടികള്‍ വേഗത്തില്‍

26 JUNE 2020 01:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചൈന സംഘര്‍ഷം വളരെ വഷളായ സാഹചര്യത്തില്‍. യുദ്ധമുന്നൊരുക്കങ്ങള്‍ നടത്തി ഇന്ത്യ. അതി വേഗം മിസൈലുകള്‍ കൈമാറണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ റഷ്യ സന്ദര്‍ശനത്തില്‍ സൈന്യത്തിന് വേണ്ടിയുള്ള മിസൈലുകള്‍ ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ മിസൈലുകളാണ് എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്നാഥ് സിംഗ് നടത്തിയ റഷ്യ സന്ദര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു.

എസ് 400മിസൈല്‍ പ്രതിരോധ സംവിധാനവും സുഖോയ് -30 യുദ്ധവിമാനവും ഒഴികെയുള്ള യുദ്ധോപകരണങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികള്‍ റഷ്യ ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം. അമേഠിയിലുള്ള ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ കലാഷ് നിക്കോവ് റൈഫിള്‍സ് നിര്‍മ്മിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുട്ടിനും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുമ്പായി അമേഠിയിലെ ഫാക്ടറിയില്‍ ആയുധ നിര്‍മ്മാണം നടത്തണമെന്നാണ് ധാരണ.

സൈ നികന് തോളില്‍ വച്ച് വിക്ഷേപിക്കാന്‍ കഴിയുന്ന ഹ്രസ്വദൂര മിസൈലായ 'ഇഗ്ല' എത്രയും വേഗം ലഭ്യമാക്കാനും ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റഷ്യ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനവും വേഗം ലഭ്യമാക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ മിസൈല്‍ സംവിധാനം വളരെ പെട്ടെന്ന് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

5 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇഗ്ല ചൈനീസ് അതിര്‍ത്തിയിലെ സുരക്ഷയ്ക്കു കരുത്തു പകരുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇഗ്ല മിസൈലുകള്‍ക്കായി 2018 ലാണ് റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടത്. അമേഠിയിലെ ആയുധ നിര്‍മാണശാലയില്‍ റഷ്യയുടെ കലാഷ്‌നിക്കോവ് തോക്കുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. മ്യാന്‍മര്‍ സേനാ മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്ലെയ്ങ്ങുമായും രാജ്‌നാഥ് സിങ് മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.

ലോകത്തെ വന്‍ ആയുധശക്തിയായ റഷ്യയില്‍ നിന്ന് 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ എസ്400 ട്രയംഫ് ടെക്‌നോളജി വാങ്ങുന്നത്. അഞ്ചു എസ്400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ ഏറെ ജിജ്ഞാസയോടെയാണ് വീക്ഷിക്കുന്നത്. രാജ്യത്തെ അഞ്ചു സ്ഥലങ്ങളില്‍ എസ്400 ട്രയംഫ് സ്ഥാപിച്ചാല്‍ ചൈന, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയില്‍ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ രാജ്യത്തുവച്ചു തന്നെ തകര്‍ക്കാന്‍ എസ്400 ട്രയംഫിനു സാധിക്കും. ചൈനയുടെ കൈവശം ഇത് നേരത്തേ തന്നെയുണ്ട്.

ഡിസംബറില്‍ ആദ്യ യൂണിറ്റ് കൈമാറാനാണ് റഷ്യ തീരുമാനിച്ചിരുന്നത്. എന്നാല്‍ അടിയന്തരമായി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയുടെ എസ്400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്400 ട്രയംഫ്. പാട്രിയറ്റില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ എസ്400 ല്‍ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്400 ന്റെ പ്രധാന ശക്തിയും.
ഇന്ത്യയുടെ പ്രതിരോധ ശക്തിയില്‍ ഭൂരിഭാഗവും റഷ്യന്‍ ടെക്‌നോളജിയാണ്. മിസൈല്‍, പോര്‍വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, കോപ്റ്ററുകള്‍ എല്ലാം റഷ്യന്‍ നിര്‍മിത ടെക്‌നോളജികളിലാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ നിന്നു ഇന്ത്യ വാങ്ങുന്ന എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റുകളെ വരെ നിഷ്പ്രയാസം പ്രതിരോധിക്കാന്‍ എസ്400 ന് സാധിക്കും. മാത്രമല്ല, പ്രതിരോധ മിസൈലുകള്‍ മണിക്കൂറില്‍ 10,000 കിലോമീറ്റര്‍ ദൂരേക്ക് വരെ തൊടുക്കാനും ഇതില്‍ നിന്ന് കഴിയും. അഞ്ച് തരം മിസൈലുകളെ പ്രതിരോധിക്കാനുള്ള കഴിവും എസ്400 നുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (33 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (37 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends