Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഗല്‍വാന്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബം ചൈനയെ പ്രതിക്കൂട്ടിലാക്കി; ഒടുവില്‍ നാണക്കേട് മറന്ന് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ചൈനീസ് പാര്‍ട്ടിയുടെ മുഖപത്രം

26 JUNE 2020 02:03 PM IST
മലയാളി വാര്‍ത്ത

ഗല്‍വാന്‍ താഴ്വരയില്‍ അവകാശവാദം ആവര്‍ത്തിച്ച് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ്. നിയന്ത്രണരേഖ ഗല്‍വാന്‍ താഴ്വരയ്ക്കു ശേഷമെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡറും പറഞ്ഞു. ഈ സാഹചര്യത്തില്‍ പിന്‍മാറാനുള്ള ഇന്ത്യയുടെ മുന്നറിയിപ്പും ചൈനക്ക് കൊടുത്തിട്ടുണ്ട്

എന്നാല്‍ ഇപ്പോള്‍ മറ്റൊരു പ്രശ്നം ചൈനയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഗല്‍വാന്‍ താഴ്വരയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കാര്യമൊന്നും പരാമര്‍ശിക്കാത്തപ്പെടാത്തതിനാല്‍ പ്രതിഷേധമാണ് ജനങ്ങള്‍ക്ക്. അതിനാല്‍തന്നെ ആ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈനരംഗത്ത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ എഡിറ്റര്‍ ഹു ഷിന്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണു വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'മരിച്ചവരെ ഏറ്റവും ആദരവോടെയാണു സൈന്യത്തില്‍ പരിഗണിക്കുന്നത്. വിവരങ്ങള്‍ ശരിയായ സമയത്ത് സമൂഹത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. നായകന്മാരെ അര്‍ഹിക്കുന്നതുപോലെ ബഹുമാനിക്കാനും ഓര്‍മിക്കാനും കഴിയും' ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടേതില്‍നിന്ന് വ്യത്യസ്തമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങളായ രക്തസാക്ഷികള്‍ക്ക് ബഹുമാനവും അംഗീകാരവും ലഭിച്ചിട്ടില്ലെന്നതില്‍ അവരുടെ കുടുംബങ്ങള്‍ പ്രകോപിതരാണെന്നു സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു രണ്ട് ദിവസത്തിന് ശേഷമാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപതില്‍ താഴെ പിഎല്‍എ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഗ്ലോബല്‍ ടൈംസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഷി ജിന്‍പിങ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത മൗനം പാലിക്കുകയാണ്. പിഎല്‍എ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ഹു എഴുതി, 'ചൈനയുടെ സുരക്ഷയും അതിര്‍ത്തിയിലെ ശാന്തതയും അവരെ ആശ്രയിച്ചിരിക്കുന്നു. മരിച്ചയാളെക്കുറിച്ച് ഇതുവരെ ചൈനീസ് സൈന്യം ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മുന്‍ സൈനികനും മാധ്യമ പ്രഫഷനലും എന്ന നിലയില്‍, ഇരു രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയില്‍ പൊതുജനാഭിപ്രായത്തെ പ്രകോപിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയുള്ള ഉചിതമായ നീക്കമാണിതെന്നു മനസ്സിലാക്കുന്നു.'കുറഞ്ഞത് 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിലും 16 ചൈനീസ് സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ത്യ കൈമാറിയതിനെയും 'ചോദ്യം ചെയ്യാത്ത കിംവദന്തികള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (15 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (27 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (31 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (36 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (53 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends