കുട്ടികളെ ഫ്‌ളാറ്റിലാക്കി രക്ഷിതാക്കള്‍ പുറത്തു നിന്നും പൂട്ടി; നിമിഷങ്ങൾക്കകം കണ്ടത് ചങ്ക് തകരുന്ന കാഴ്ച്ച; തീപിടുത്തമുണ്ടായ ഫ്‌ളാറ്റിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നെഞ്ചിടിപ്പിന്റ നിമിഷങ്ങൾ !!!!

കുട്ടികളെ ഫ്‌ളാറ്റിലാക്കി രക്ഷിതാക്കള്‍ പുറത്തു നിന്നും പൂട്ടി. എന്നാൽ തികച്ചും അപ്രതീക്ഷിതമായതായിരുന്നു സംഭവിച്ചത്. ഫ്‌ളാറ്റിൽ തീപിടുത്തമുണ്ടായി. ഒടുവിൽ അകത്ത്‌കുടുങ്ങിപ്പോയ കുട്ടികളെ അതിസാഹസികമായി രക്ഷിച്ചു . തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയ രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. 40 അടി താഴേക്ക് ചാടിയ മൂന്നും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. താഴെ നില്‍ക്കുകയായിരുന്ന രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്കാണ് കുട്ടികള്‍ ചാടിയത്. ഫ്രാന്‍സിലാണ് ഈ സംഭവം നടന്നത്.
തീപ്പിടുത്തമുണ്ടായതോടെ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഫ്‌ളാറ്റിനകത്ത് ആയിപ്പോയി . കുട്ടികളെ ഫ്‌ളാറ്റിലാക്കി രക്ഷിതാക്കള്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ടായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയതും . അപ്പോഴേക്കും അന്തരീക്ഷം പുക കൊണ്ട് നിറഞ്ഞിരുന്നു. തുടര്‍ന്ന് ജനല്‍ വഴി കുട്ടികള്‍ താഴേക്ക് ചാടു കയും ചെയ്തു . കുട്ടികള്‍ക്ക് പരിക്കുകളൊന്നുമില്ല. എന്നാല്‍ കനത്ത പുക ശ്വസിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതകള്‍
കുട്ടികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉണ്ട് . കനത്ത പുക ഉയരുന്ന കെട്ടിടത്തിന് താഴെ ആളുകള്‍ കൂടി നില്‍ക്കുന്നതും കുട്ടികള്‍ ഒന്നിനുപിറകേ ഒന്നായി താഴേക്ക് ചാടുന്നതും വീഡിയോയില്‍ കാണാവുന്നതാണ് . കനത്ത പുക ഉയരുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന കുട്ടികളെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരനാണ് പകര്‍ത്തിയത്.കുട്ടികളെ പിടിക്കുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 25-കാരന്റെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു . കുട്ടികളെ രക്ഷപ്പെടുത്തിയ നടപടിയെ ഗ്രെനോബിള്‍ മേയര്‍ എറിക് പയോള്‍ അഭിനന്ദിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha



























