അടിമത്ത അനുകൂലികളായ നേതാക്കളുടെ പ്രതിമകള്‍ നീക്കാന്‍ യുഎസ് സഭയുടെ അംഗീകാരം

യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ നിന്നും റോബര്‍ട് ഇ. ലീ അടക്കമുള്ള അടിമത്ത അനുകൂലികളായ 10 കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യാനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.
എന്നാല്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമോയെന്നു വ്യക്തമല്ല.
ഇരുസഭകളും പാസാക്കിയാലും പ്രസിഡന്റ് കൂടി ഒപ്പിട്ടാല്‍ മാത്രമേ നിയമമാകുകയുള്ളൂ.
പ്രതിമകള്‍ നീക്കം ചെയ്യുന്നതിനോടു ഡോണള്‍ഡ് ട്രംപിനു യോജിപ്പില്ല.
https://www.facebook.com/Malayalivartha



























