ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു...ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയര്‍ന്നു, അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു,ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 18 ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയര്‍ന്നു. 692,420 പേരാണ് വൈറസ്ബാധ മൂലം മരണമടഞ്ഞത്. 11,439,257പേര് രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നത്.അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 158,365 ആയി. 2,380,217 പേര് സുഖം പ്രാപിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,733,677ആയി. 94,130 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 1,884,051പേര് രോഗമുക്തി നേടി. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 18 ലക്ഷം കടന്നു. മരണം 38,000 പിന്നിട്ടു. ശനിയാഴ്ച 55,117 പുതിയ രോഗികളും 854 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 51,225 പേര്‍ക്ക് കൊവിഡ് രോഗമുക്തിയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗ മുക്തരുടെ ആകെ എണ്ണം 11,45,629 ആയി. രോഗമുക്തി നിരക്ക് 65.44 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 2.13 ശതമാനം.
https://www.facebook.com/Malayalivartha