ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് വത്തിക്കാന്‍
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ (93) ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ധരിച്ച് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്ന്
ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രോഗം മൂര്‍ധന്യാവസ്ഥയിലാണെങ്കിലും അത്ര ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നുമായിരുന്നു വത്തിക്കാന്റെ പ്രതികരണം.
കഴിഞ്ഞമാസം ഇറ്റലിക്കു പുറത്തേക്കു യാത്ര ചെയ്ത അദ്ദേഹം അവിടെ നിന്നു മടങ്ങിയെത്തിക്കഴിഞ്ഞാണ് രോഗബാധിതനായത്.
2013-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം ഇറ്റലിക്ക് പുറത്തേക്കുള്ള ആദ്യയാത്ര ആയിരുന്നു.
മൂത്ത സഹോദരന് ഫാ.ജോര്‍ജ് റാറ്റ്സിങ്ങറെ (96) ബവേറിയയില്‍ സന്ദര്‍ശിച്ച ബനഡിക്ട് മാര്‍പാപ്പ മടങ്ങിയെത്തിയതിനു പിന്നാലെ സഹോദരന് മരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha