Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ട്രംപ് തെറിച്ചാൽ ഗുണം ഇന്ത്യക്കാർക്ക് ! പ്രവാസികളെ കാത്തിരിക്കുന്നത്... ഗ്രീൻ കാര്‍ഡ്, എച്ച്1ബി വീസ, കുടിയേറ്റ അനുകൂല പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പാർട്ടി

05 AUGUST 2020 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

അമേരിക്കൻ പ്രസിഡന്റ് ഡ‍ോണൾഡ് ട്രംപ് അധികാരത്തിലേറിയപ്പോൾ പണി കിട്ടിയത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായിരുന്നു. ഐടി മേഖലയിലെ ഇന്ത്യക്കാർ സ്വപനം കാണുന്ന എച്ച്1ബി വീസ വിതരണം ഒരു ദാക്ഷണ്യവും കൂടാതെയാണ് ട്രംപ് ഭരണകൂടം നിർത്തിവച്ചത്.

എന്നാലിപ്പോൾ ആശ്വാസത്തിന് വകയുള്ള വാർത്തയാണ് പുറത്തുവരുന്നത് എന്നാൽ അത് അത്ര എളുപ്പവുമല്ല. ഗ്രീൻ കാർഡ്, എച്ച്1ബി വീസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ പുറത്തിറക്കുന്ന പ്രകടന പത്രികയ്ക്കു സമാനമായി യുഎസിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടികൾ പ്രസിദ്ധീകരിക്കുന്നതാണ് പാർട്ടി പ്ലാറ്റ്ഫോം.

യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽനിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന നിലവിലെ നിയമം റദ്ദാക്കുമെന്ന് ഡെമോക്രാറ്റിക് പ്ലാറ്റ്ഫോമിൽ പറയുന്നു. ഏപ്രിലിലാണ് ഗ്രീന്‍ കാർഡ് സംബന്ധിച്ച പുതിയ നിയമത്തിൽ പ്രസിഡന്റ് ഡ‍ോണൾഡ് ട്രംപ് ഒപ്പുവച്ചത്. കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽനിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു വിശദീകരണം.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്1ബി വീസ വിതരണം പുനരാരംഭിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിൽ വ്യക്മാക്കി. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ അപേക്ഷിക്കുന്നത് എച്ച്1ബി വീസയ്ക്കാണ്. സാങ്കേതിക വൈദഗ്ധ്യം വേണ്ട തൊഴിൽമേഖലകളിൽ യുഎസ് കമ്പനികൾക്ക് വിദേശികളെ ജോലിക്കുവയ്ക്കാൻ വഴിയൊരുക്കുന്നതാണ് ഇത്.

ജൂലൈ 27ന് ചേർന്ന പ്ലാറ്റ്ഫോം കമ്മിറ്റിയാണ് 90 പേജുള്ള പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചത്. വിസ്കോൻസെനിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനിൽ ഇതിന് അംഗീകാരം നൽകും. ഓഗസ്റ്റ് 17 മുതൽ 20 വരെ നടക്കുന്ന നാല് ദിവസത്തെ കൺവൻഷൻ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെ നവംബർ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഔദ്യോഗികമായി നാമനിർദേശം ചെയ്യും.

‘തൊഴിൽ വിപണിക്ക് ആവശ്യമായ രീതിയിൽ സ്ഥിര തൊഴിൽ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനു വീസ നൽകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. രാജ്യത്തേക്ക് പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡുകൾ മരവിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിയമം ഡെമോക്രാറ്റുകൾ അവസാനിപ്പിക്കുകയും പകരം ഉപകാരപ്രദമായ രീതിയിൽ പരിഷ്കരിക്കുകയും ചെയ്യും.’ – പ്ലാറ്റ്ഫോമിൽ പറയുന്നു.

21-ാം നൂറ്റാണ്ടിലെ അമേരിക്കൻ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഒരു കുടിയേറ്റ സംവിധാനം, മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് മാത്രമല്ല, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും അമേരിക്കയുടെ ദീർഘകാല സാമ്പത്തിക മത്സരശേഷി ഉറപ്പ് നൽകുന്നതിനും അനിവാര്യമാണ്. അതുകൊണ്ടാണ് നിയമപരമായ സ്ഥിര കുടിയേറ്റത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനെയും വർധിപ്പിക്കുന്നതിനെയും പിന്തുണയ്ക്കുന്നത്.

ഞങ്ങളുടെ കുടുംബം, മാനുഷികവും വൈവിധ്യവുമാർന്ന പാതകൾ അമേരിക്കൻ സമൂഹത്തിന്റെ ഉൽ‌പാദനക്ഷമതയ്ക്കു വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ സമ്പ്രദായത്തിലെ നിയമവിരുദ്ധമായ മാറ്റങ്ങളെ ഡെമോക്രാറ്റുകൾ എതിർക്കുന്നു. യുഎസ് പൗരത്വം നൽകുന്നതിലെ അന്യായമായ തടസ്സങ്ങൾ ഇല്ലാതാക്കുകയും ഇമിഗ്രേഷൻ പ്രക്രിയകൾ വേഗത്തിലും കാര്യക്ഷമമായും ചെലവ് കുറഞ്ഞതായും നടത്തും – പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (4 minutes ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (18 minutes ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (26 minutes ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (42 minutes ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (55 minutes ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (1 hour ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (2 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (7 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (7 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (7 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (8 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (8 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (8 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (8 hours ago)

Malayali Vartha Recommends