യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ എച്ച്1ബി വീസക്കാര്‍ക്ക് കരാര്‍ ജോലിയില്‍ വിലക്ക്
യുഎസില്‍ ജോലി തേടുന്ന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കു വന്‍ തിരിച്ചടിയാകുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ കരാര്‍, ഉപകരാര്‍ ജോലികളില്‍ വിദേശികളെ, പ്രത്യേകിച്ചും എച്ച്1ബി വീസയുള്ളവരെ, നിയമിക്കുന്നതു വിലക്കുന്ന ഉത്തരവാണിത്. പരമാവധി അമേരിക്കക്കാരെ തന്നെ ജോലിക്കെടുക്കണമെന്ന് ഉത്തരവിലുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 23 മുതല്‍ എച്ച്1ബി, എച്ച്2ബി എന്നിവയടക്കമുള്ള താല്‍ക്കാലിക തൊഴില്‍ വീസകള്‍ നല്‍കുന്നത് യുഎസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഡിസംബര്‍ 31 വരെയാണിത്. നിലവില്‍ ഈ വീസകളില്‍ യുഎസില്‍ ജോലി ചെയ്യുന്നവരെ ബാധിക്കില്ലെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതിനു പിന്നാലെയാണ് ആരെയും ജോലിക്കെടുക്കരുതെന്ന ഉത്തരവ്.
എച്ച്1ബി വീസയ്ക്കാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം വേണ്ട തൊഴില്‍മേഖലകളില്‍ യുഎസ് കമ്പനികള്‍ക്ക് വിദേശികളെ ജോലിക്കുവയ്ക്കാന്‍ വഴിയൊരുക്കുന്നതായിരുന്നു ഇത്. അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കാനെന്ന പേരിലാണ് തിരഞ്ഞെടുപ്പു വരാനിരിക്കെ ട്രംപിന്റെ ഉത്തരവ്.
https://www.facebook.com/Malayalivartha