ബെയ്റൂട്ടില്‍ നടന്ന സ്ഫോടനം ആക്രമണമാണെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് ട്രംപ്
ബെയ്റൂട്ടില്‍ നടന്ന സ്ഫോടനം ആക്രമണമാണെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബെയ്റൂട്ടിലെ നടന്നത് ഒരു പൊട്ടിത്തെറിയായി തോന്നുന്നില്ല. ആക്രമണമാണെന്നാണ് സംശയമെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇക്കാര്യം ജനറല്‍മാരോട് സംസാരിച്ചിരുന്നുവെന്നും രാസവസ്തുക്കളുടെ നിര്‍മാണത്തിലെ പിഴവ് മൂലമുണ്ടാകുന്ന സ്ഫോടനമായി തോന്നുന്നില്ലെന്നാണ് അവരും അഭിപ്രായപ്പെട്ടതെന്നും ട്രപ് അറിയിച്ചു.
https://www.facebook.com/Malayalivartha