കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുതിച്ചുയരുന്നു..... ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു... അമേരിക്കയില്‍ 24 മണിക്കൂറിനിടെ 45000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുതിച്ചുയരുന്നു..... ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു... അമേരിക്കയില്‍ 24 മണിക്കൂറിനിടെ 45000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20,236,931 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 737,863 പേര് മരിച്ചു. 13,092,792 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 45000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ആദ്യ മൂന്ന് രാജ്യങ്ങളായ യു.എസ്, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണവും ഉയര്ന്നുനില്ക്കുന്നത്. അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 5,249,809 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 166,160 പേര് ഇതുവരെ മരിച്ചു. 2,708,314 പേര് രോഗമുക്തി നേടി.
ബ്രസീലില്‍ ഇതുവരെ 3,057,470 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 101,857 ആയി. 2,163,812 പേര് സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 2,267,153 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 45,353 പേര് മരിച്ചു. 1,581,640 പേര് രോഗമുക്തി നേടി.
https://www.facebook.com/Malayalivartha