Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രതീക്ഷക്കൊപ്പം ആശങ്കയും; റഷ്യയുടെ കോവിഡ് വാക്‌സിന്‍ നാളെ; റഷ്യന്‍ ഴൈറോജിസ്റ്റുമാര്‍ക്ക് തന്നെ സംശയം; ലോകാരോഗ്യ സംഘടനക്കും ആശങ്ക

11 AUGUST 2020 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കോവിഡ് വാക്‌സിനായിയുള്ള കാത്തിരിപ്പിലാണ് ലോകം. ആദ്യ വാക്‌സിന്‍ നാളെ റഷ്യ പുറത്തിറക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടു തന്നെ പ്രതീക്ഷയോടെയാണ് ലോകം വരവേറ്റത്. എന്നാല്‍ റഷ്യ പുറത്തിറക്കുന്ന വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കയും വര്‍ധിക്കുകയാണ്. ഇത് സംബന്ധിച്ച ്‌ലോകാരോഗ്യ സംഘടനയിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. എന്തിനേറെ പറയുന്നു റഷ്യയിലെ തന്നെ പ്രമുഖ വൈറോജിസ്റ്റു പോലും വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്ക തുറന്നു പറഞ്ഞിരിക്കുകയാണ്. വാക്‌സീന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ നിര്‍ദിഷ്ട വാക്‌സീന്‍ ഏതുതരം ആന്റിബോഡികളാണ് ഉല്‍പാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണമെന്നും ഇദ്ദേഹം പറയുന്നു.

ധൃതിയെക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരിക്കെയാണ് നാളെ വാക്‌സീന്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ട്. എന്നാല്‍, തികഞ്ഞ ആത്മവിശ്വാസമാണ് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്‌വ പ്രകടിപ്പിക്കുന്നത്. സുരക്ഷയെക്കുറിച്ചു സംശയമുള്ള ഒരു വാക്‌സീനും ഇന്നവേരെ റഷ്യന്‍ വിപണിയിലെത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വാക്‌സിനില്‍ റഷ്യയുടെ ധൃതി ലോകത്തെ എങ്ങനെ ബാധിക്കുമെന്ന് ഉപകാരമാകുമോ ഉപദ്രവമാകുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്.

'വാക്‌സീന്‍ യുദ്ധം' ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന കോവിഡ് വാക്‌സീനു വേണ്ടി ലോക രാജ്യങ്ങള്‍ക്കിടയിലെ 'യുദ്ധം' ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന. ഇതിനായി, തങ്ങളുടെ കോവാക്‌സ് സംവിധാനത്തില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ 75 രാജ്യങ്ങളാണ് സാധ്യതാ വാക്‌സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കോവാക്‌സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ന്യായമായ വില, വിവിധയിടങ്ങളിലെ ലഭ്യത തുടങ്ങിയവയിലും കോവാക്‌സിന്റെ സഹായമുണ്ടാകും. കോവിഡ് മഹാമാരിക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രതിരോധം ലക്ഷ്യമിട്ടു രൂപീകരിച്ച ആക്‌സസ് ടു കോവിഡ് ടൂള്‍സ് ആക്‌സിലറേറ്ററിനു (എസിടി ആക്‌സിലറേറ്റര്‍) കീഴിലാണ് കോവാക്‌സിന്റെ പ്രവര്‍ത്തനം. ലോകത്താകെ 160 വാക്‌സീന്‍ ഗവേഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ 27 എണ്ണം മനുഷ്യരിലെ പരീക്ഷണം എന്ന നിര്‍ണായക ഘട്ടത്തിലേക്കു കടന്നു.

കോവിഡ് പ്രതിരോധവാക്‌സിന്‍ തയ്യാറായതായി റഷ്യയുടെ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിദ്‌നേവാണ് ലോകത്തെ രണ്ടു ദിവസം മുമ്പ് അറിയിച്ചത്. 'വാക്‌സിന്റെ മൂന്നാമത്തെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനമുള്ളതാണ്. ആരോഗ്യപ്രവര്‍ത്തകരിലും മുതിര്‍ന്ന പൗരന്മാരിലുമാകും ആദ്യം വാക്‌സിന്‍ പ്രയോഗിക്കുക' ഗ്രിദ്‌നേവ് പറഞ്ഞിരുന്നു. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്റെ നിര്‍മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മധ്യത്തോടെ വാക്‌സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends