അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തു

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ പേര് പ്രഖ്യാപിച്ചത്. കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്.
ഉപരിസഭയായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ് 55കാരിയായ കമല. നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസിന്േ!റത്. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല.
വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിര്‍ദ്ദേശം ചെയ്യൂവെന്ന് ബൈഡന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha
























