ന്യൂസിലൻഡിൽ വീണ്ടും ആശങ്ക: പുതുതായി 14 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു
ന്യൂസിലൻഡിനെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ് രോഗബാധ കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. പുതുതായി 14 പേർക്ക് കൂടിയാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. വൻനഗരമായ ഓക്ലൻഡിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൂന്നു മാസത്തിനു ശേഷം ഓക്ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനിലാക്കി.
വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ലന്ഡില് മൂന്നു ദിവസം ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഓക്ലന്‍ഡില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് ഒഴിവാക്കാനായി പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha