ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎഇയും ഇസ്രയേലും! ഒന്നിക്കുന്നതിന്റെ ലക്ഷ്യം ഇറാനെ ഒറ്റപ്പെടുത്തുക; നയതന്ത്ര വിജയമെന്ന് അഭിമാനത്തോടെ പറഞ്ഞ് യുഎഇ! ലജ്ജാകരമെന്ന് ഇറാൻ

മധ്യപൂർവദേശത്തു പൊതുശത്രുക്കളായി അറിയപ്പെടുന്ന ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും മറ്റെല്ലാം മറന്ന് ഒരുമിക്കാനുള്ള തന്ത്രപരമായ നീക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി യുഎസ് മധ്യസ്ഥതയിലുള്ള യുഎഇ–ഇസ്രയേൽ സമാധാനക്കരാറിനെ നിരീക്ഷകർ വിലയിരുകയും ചെയ്യുന്നു. മേഖലയിൽ ഏറ്റവും വലിയ ഭീഷണിയായി അറബ് രാജ്യങ്ങളും ഇസ്രയേലും കാണുന്നത് ഇറാന്റെ വർധിച്ചുവരുന്ന സ്വാധീനമാണ് എന്ന കാര്യവും ശ്രദ്ധേയം . സമാധാനത്തിനായുള്ള നയതന്ത്ര വിജയം എന്നാണു കരാറിനെ യുഎഇ വിശേഷിപ്പിച്ചതെങ്കിൽ, കരാറിനെ ലജ്ജാകരം എന്നാണു ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഐക്യ രാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവർ കരാർ സ്വാഗതം ചെയ്തു കൊണ്ടുള്ള മനോഭാവമായിരുന്നു കൈകൊണ്ടത്.
ഇപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം മറ്റ് ഗൾഫ് രാജ്യങ്ങളും ഈ വഴി പിന്തുടരുമോ എന്നതാണ്. കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രധാന വ്യവസ്ഥയായി ഉയർത്തിക്കാട്ടുന്നത് വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനുള്ള തീരുമാനം ഇസ്രയേൽ മരവിപ്പിക്കുന്നു എന്ന ആരോപണമാണ് . ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതുകൊണ്ടു തീരുമാനം നടപ്പാക്കുന്നതു മരവിപ്പിച്ചുവെന്നാണ്. എന്നാൽ തീരുമാനംഇതുവരെയും പ്രയോഗികമായിട്ടില്ല എന്നതാണ് കാരണത്തെ. . പക്ഷേ യുഎസ് പിന്തുണയില്ലാതെ വെസ്റ്റ് ബാങ്കിനുമേലുള്ള പരമാധികാരം നടപ്പിലാക്കാൻ ഇസ്രയേലിനാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
1967ൽ അറബ് രാജ്യങ്ങളുമായി നടത്തിയ 6 ദിവസത്തെ യുദ്ധത്തിനൊടുവിലാണു വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം, ഗോലാൻ കുന്നുകൾ, സീനായ് , ഗാസാ മുനമ്പ് അടക്കമുള്ള പ്രദേശങ്ങൾ ഇസ്രയേൽ പിടിച്ചെടുത്തത്. യുഎൻ രക്ഷാസമിതി പ്രമേയം ഇസ്രയേലിനോട് അധിനിവേശ പ്രദേശങ്ങളിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 1978ലെ ക്യാംപ് ഡേവിഡ് കരാർ പ്രകാരം വെസ്റ്റ് ബാങ്കിലും ഗാസയിലും പരിമിതമായ സ്വയംഭരണത്തിനും പടിപടിയായ പിന്മാറ്റത്തിനും ഇസ്രയേൽ തത്വത്തിൽ സമ്മതിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഈജിപ്ത് ജോർദാൻ എന്നീ അറബ് രാജ്യങ്ങളുമായി ഇസ്രയേൽ സമാധാനക്കരാർ ഒപ്പുവച്ചു.
പലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രം സ്ഥാപിക്കാൻ തയാറായിരുന്നില്ല. ഈ സ്ഥിതിയിൽ നിന്നുള്ള നിർണായക മാറ്റമാണു യുഎഇ–ഇസ്രയേൽ കരാർ എന്ന് വിശേഷിപ്പിക്കാതിരിക്കാനാകില്ല . ഈ ഒന്നിക്കലിനെ ലജ്ജാകരം എന്ന് ഇറാൻ വിശേഷിപ്പിച്ച സാഹചര്യത്തിൽ ഈ ബന്ധം എങ്ങനെ ഇറാന് തിരിച്ചടിയാകും എന്ന കാര്യവും കാത്തിരുന്നു കാണേണ്ടുന്നതാണ് .
https://www.facebook.com/Malayalivartha