ഒടുവിൽ ശുഭ വാർത്ത: പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല; ചൈനീസ് വാക്സിൻ സുരക്ഷിതമെന്ന് ഗവേഷകർ

ചൈനീസ് കമ്പനിയായ സിനോഫോം വികസിപ്പിച്ച കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. പരീക്ഷണങ്ങളിൽ വാക്സിൻ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കി.
വാക്സിൽ പരീക്ഷണം നടത്തിയവരിൽ പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്നും ഗവേഷകർ അവകാശപ്പെട്ടു. സിനോഫോം യുഎഇയുമായി ചേർന്നാണ് വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ 320 ലേറെപ്പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. ഇവരിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിൻ സുരക്ഷിതമെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha