തപാല്‍ സേവനത്തിന് ധനസഹായം നല്‍കുന്നതിന് 25 ബില്യണ്‍ ഡോളര്‍ സഹായം അനുവദിക്കുന്നതിനുള്ള ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി
തപാല്‍ സേവനത്തിന് ധനസഹായം നല്‍കുന്നതിന് 25 ബില്യണ്‍ ഡോളര്‍ സഹായം അനുവദിക്കുന്നതിനുള്ള ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയില്‍-ഇന്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത് അട്ടിമറിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുവെന്ന ഡെമോക്രാറ്റുകളുടെ പരാതികള്‍ക്കിടയിലാണ് യുഎസ് തപാല്‍ സേവനത്തിന് ധനസഹായം നല്‍കുന്നതിനുള്ള ബില്‍ പ്രതിനിധി സഭ പാസാക്കിയത്.റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ശനിയാഴ്ച പാസാക്കിയ ഡെമോക്രാറ്റിക് ബില്‍ പ്രകാരം യുഎസ്പിഎസിന് 25 ബില്യണ്‍ ഡോളര്‍ സഹായം നല്‍കും.
തിരഞ്ഞെടുപ്പ് മെയിലുകള്‍ക്ക് ''ഫസ്റ്റ് ക്ലാസ്'' എന്ന് മുന്‍ഗണന നല്‍കുകയും ചെയ്യും, കൊറോണ വൈറസ് മഹാമാരിക്കിടയില്‍ വ്യക്തിഗത വോട്ടില്‍ കരിനിഴല്‍ വീഴാതിരിക്കാനും തിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ യഥാസമയം എത്തുമെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് തപാല്‍വകുപ്പിന് ധനസഹായം നല്‍കുന്നത്.
" f
https://www.facebook.com/Malayalivartha