ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതി; നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്
നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് രംഗത്ത്. . ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതിയാണെന്ന് ഗ്രെറ്റ തന്‍ബെര്‍ഗ് പറഞ്ഞു.
കൊവിഡ് മഹാമാരിയും പ്രളയവും കനത്ത നാശം വിതച്ച സന്ദര്‍ഭത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത് തീര്‍ത്തും യോഗ്യമല്ല. . അതുകൊണ്ട് ഞാന്‍ പരീക്ഷ മാറ്റിവെക്കണമെന്ന നിലപാടിനൊപ്പം നിലകൊള്ളുകയാണെന്നും ഗ്രേറ്റ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു . നിരവധി വിദ്യാര്‍ഥികളാണ് ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായെത്തിയത്. നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ സെപ്തംബറില്‍ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. പരീക്ഷ മാറ്റിവെക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ഥികള്‍ നല്കിയ ഹരജി സുപ്രീം കോടതി നേരത്തേ നിരസിക്കുകയായിരുന്നു.കോവിഡിനിടയിലും ജീവിക്കാൻ പഠിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു കോടതി ആ വാദം തള്ളിയത്.
https://www.facebook.com/Malayalivartha