വിമാനങ്ങൾ കൊറോണവൈറസിനെ നേരിടാൻ പുതിയ ആയുധം ; വൈറസുകളെ കൊല്ലുന്ന കോട്ടിങ് ഉപയോഗിക്കാനാണ് ചില അമേരിക്കൻ വിമാനങ്ങളുടെ നീക്കം, പുതിയ ആയുധം വിന്യസിക്കാൻ ട്രംപ് ഭരണകൂടം
ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിൽ ആഴ്ന്നിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതോടെ രാജ്യാന്തര യാത്രകളെല്ലാം തന്നെ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ ചില വിമാനങ്ങൾ കൊറോണവൈറസിനെ നേരിടാൻ പുതിയ ആയുധം പരീക്ഷിക്കുന്നതായുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്. കൊറോണ വൈറസുകളെ കൊല്ലുന്ന കോട്ടിങ് ഉപയോഗിക്കാനാണ് ചില അമേരിക്കൻ വിമാനങ്ങൾ നീക്കം നടത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഏഴു ദിവസമാണ് ഈ കോട്ടിങ്ങിന്റെ കാലാവധി നീണ്ടുനിൽക്കുന്നത്.
അതേസമയം കോവിഡ് -19 നെതിരെ പുതിയ ആയുധം വിന്യസിക്കാൻ ട്രംപ് ഭരണകൂടം തിങ്കളാഴ്ച അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് ഇൻകോർപ്പറേഷന് അടിയന്തര അനുമതി നൽകുകയാണ് ചെയ്തത്. കൊറോണ വൈറസുകളെ കൊല്ലുന്ന ഉപരിതല കോട്ടിങ് ആണിത് എന്നാണ് അവകാശപ്പെടുന്നത്. അലൈഡ് ബയോ സയൻസ് ഇൻകോർപ്പറേഷന്റെ സർഫേസ് വൈസ് 2 എന്ന പേരിലുള്ള ഉൽപന്നത്തിനായി പരിസ്ഥിതി സംരക്ഷണ ഏജൻസി അടിയന്തിര അനുമതി നൽകി പ്രഖ്യാപനം നടത്തുകയാണ് ചെയ്തത്. ഇത് ചില അമേരിക്കൻ എയർലൈൻസ് വിമാനങ്ങളിൽ, എയർപോർട്ടുകളിൽ, മറ്റു ചില സ്ഥലങ്ങളിലും ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.
എന്നാൽ കൊറോണ വൈറസിനെ നേരിടാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഇതൊരു പ്രധാന ഉൽപന്നമാണെന്ന് ഇപിഎ അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂ വീലർ ഒരു കോൺഫറൻസ് കോളിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കുകയുണ്ടായി. ഇത് ഒരു മികച്ച നീക്കമാണ്, ദീർഘകാലം നിലനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സാധാരണ വിമാന യാത്രയും മറ്റ് പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതിൽ ഈ ഉൽപന്നം ആത്മവിശ്വാസം നല്കുന്നുണ്ടെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha