അമേരിക്കയില്‍ ലോറ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു... കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും ,വിവിധ സ്ഥലങ്ങളിലായി നാലു മരണം....
അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് വീശിയടിച്ച ലോറ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. വിവിധ സ്ഥലങ്ങളിലായി നാലു പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഉണ്ടായി. മണിക്കൂറില്‍ 150 മൈല്‍ വേഗതയിലാണ് കാറ്റ് വീശിയത്.
. 'അതീവ അപകടകരമെന്ന്' കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കിയ ചുഴലിക്കാറ്റാണ് ലോറ. അരലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഒരു വ്യവസായ പ്ലാന്റില്‍ തീപിടിത്തവും ഉണ്ടായി
"
https://www.facebook.com/Malayalivartha