59, 60 വയസ്സുള്ള പ്രവാസി ജോലിക്കാരുടെ തൊഴില്‍ കരാര്‍ ഒരുവര്‍ഷത്തേക്കു മാത്രം പുതുക്കി നല്കിയാല് മതിയെന്ന് കുവൈത്ത്
പ്രവാസി ജോലിക്കാരില്‍ 59, 60 വയസ്സുള്ളവരുടെ തൊഴില്‍ കരാര്‍ ഒരുവര്‍ഷത്തേക്കു മാത്രം പുതുക്കി നല്കിയാല് മതിയെന്ന് കുവൈത്ത് തീരുമാനിച്ചു. ഈ നിര്‍ദേശം ബാധകമാകുന്നത് ഡിസംബര്‍ 31-വരെ ലഭിക്കുന്ന അപേക്ഷകള്‍ക്കാണ്. 60 വയസ്സ് പൂര്‍ത്തിയായവരില്‍ ബിരുദം ഇല്ലാത്തവര്‍ക്കു കരാര്‍ പുതുക്കി നല്‍കില്ലെന്നു കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് ഈ നടപടി.
എന്നാല്‍ താമസാനുമതി(ഇഖാമ)യുടെയും സന്ദര്‍ശക വീസയുടെയും കാലാവധി 3 മാസത്തേക്ക് ദീര്‍ഘിപ്പിച്ചു കുവൈത്ത്. സെപ്റ്റംബര്‍ 1 മുതല്‍ 3 മാസത്തേക്കാണ് കാലാവധി നീട്ടിയത്.
കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ ഒട്ടേറെ വിദേശികള്‍ക്ക് കുവൈത്തില്‍ തിരിച്ചെത്താനായിട്ടില്ല. സന്ദര്‍ശക വീസയില്‍ കുവൈത്തിലുണ്ടായിരുന്ന പലര്‍ക്കും സ്വദേശങ്ങളിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. കുവൈത്തില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
https://www.facebook.com/Malayalivartha