Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഇവാൻകയെ അഭിവാദ്യം ചെയ്യുന്ന മെലാനിയയുടെ വീഡിയോ വൈറൽ; ഇതോടെ വീണ്ടും ചർച്ചയായി ഇരുവർക്കുമിടയിലെ ശീതസമരം...

28 AUGUST 2020 07:33 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്.. വാദങ്ങളും പ്രതിവാദങ്ങളും വാഗ്ദാങ്ങളുമൊക്കെയായി സംവാദങ്ങൾ കൊഴുക്കുകയാണ്... എന്നാൽ ട്രംപിനിൻറെയും ഭാര്യയുടെയും മകളുടെയും ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ട്രംപ് പങ്കെടുത്ത പൊതുപരിപാടിക്കിടയിൽ സംഭവിച്ച ചെറിയൊരു ഭാവ മാറ്റം. അത് വളരെ പെട്ടെന്ന് തന്നെ ലോകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു..

അമേരിക്കയിൽ തിരഞ്ഞെടുപ്പു ചർച്ചകൾ ചൂടുപിടിച്ചുകൊണ്ടിരിക്കുമ്പോൾ അതേ ചൂടോടെ ഈ ചർച്ചയും കൊഴുക്കുന്നു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ കാലം മുതൽ കേൾക്കുന്നതാണ് ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻകയും തമ്മിലുള്ള ശീതസമരം. പൊതുപരിപാടികൾക്കെല്ലാം പ്രഥമവനിതയായ മെലാനിയയ്ക്കൊപ്പം ഇവാൻകയ്ക്കും ട്രംപ് പങ്കാളിത്തം നൽകിയിരുന്നു. ഇരുവരുടെയും ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. റിപ്പബ്ലിക് നാഷണൽ കൺവൻഷനിടയിൽ നിന്നുള്ള വീഡിയോ ദൃശ്യമാണത്.

പാർട്ടി മെമ്പർമാരെ അഭിസംബോധന ചെയ്യുകയാണ് ഡൊണാൾഡ് ട്രംപ്, എന്നാൽ കാണികളുടെ ശ്രദ്ധ പതിഞ്ഞത് ഇവൻകയോട് അഭിവാദ്യം ചെയ്ത മെലാനിയയുടെ മുഖത്തിലേക്കായിരുന്നു. വേദിയിലേക്കു കയറിവന്ന ഇവാൻകയോട് ചിരിക്കുന്ന മെലാനിയയുടെ മുഖം പെട്ടെന്ന് മാറിമറിയുന്നതാണ് വീഡിയോയിലുള്ളത്.

ട്രംപിന്റെ ആദ്യഭാര്യ ഇവാനയിലെ പുത്രിയായ ഇവാൻകയും ട്രംപിന്റെ ഉപദേശക പദവിയും വഹിക്കുന്നുണ്ട്. ട്രംപിനെ പ്രസം​ഗത്തിനായി സ്വാ​ഗതം ചെയ്ത് തിരികെ പോകുന്നതിനിടെയാണ് ഇവാൻക മെലാനിയയെ നോക്കി പുഞ്ചിരിക്കുന്നത്. ഇതിനു മെലാനിയ തിരികെ ചിരിച്ചതാണ് വൈറലായി മാറിയത്. മെലാനിയയുടെ മുഖത്തെ പുഞ്ചിരി സെക്കൻഡുകൾക്കുള്ളിൽ മറഞ്ഞ് അതൃപ്തി തെളിയുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ട്വിറ്ററിൽ പങ്കുവെച്ച് വെറും മൂന്നുമണിക്കൂറിനുള്ളിൽ തന്നെ അഞ്ചു മില്യണിൽപരം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇരുവർക്കുമിടയിലെ ശീതസമരം വീണ്ടും ചർച്ചയാവുകയാണ്.

മെലാനിയയുടെ സുഹൃത്തും മുൻ ഉപദേശകയുമായ സ്റ്റെഫാനി വിൻസ്റ്റൺ പുറത്തിറക്കുന്ന പുസ്തകത്തിൽ മെലാനിയയും ഇവാൻകയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് പീപ്പിൾ മാ​ഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 'മെലാനിയ ആൻഡ് മീ' എന്നു പേരിട്ടിരിക്കുന്ന പുസ്കത്തിൽ നിരവധി ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവാൻകയും ഭർത്താവ് ജാറേഡ് കുഷ്നറും മെലാനിയയെ പലപ്പോഴും നിയന്ത്രിക്കാറുണ്ടെന്നും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ഇവാൻകയും ജാറേഡ് കുഷ്നറും 2017 മുതൽ പ്രസിഡന്റിന്റെ ഉപേദേശകരായി പ്രവർത്തിക്കുന്നു. ഫാഷൻ ഡിസൈനർ, വ്യവസായി എന്നീ നിലകളിലും പ്രശസ്തയായ ഇവാൻകയ്ക്ക് മൂന്നുമക്കളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (14 minutes ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (30 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (37 minutes ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (46 minutes ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (10 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (11 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (11 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (11 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (11 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (11 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (12 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (12 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (12 hours ago)

Malayali Vartha Recommends