ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്... കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായി
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. ഇതുവരെ 24,897,280 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 840,633 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 17,285,907 പേര് രോഗമുക്തി നേടി. കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായി. ഇന്ത്യയില്‍ ഇതുവരെ 62635 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്.
മെക്സിക്കോയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്.രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷത്തോടടുക്കുകയാണ്. വ്യാഴാഴ്ച 77,266 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 1066 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് ആഗോളതലത്തില്‍ രണ്ടാമതായി. ഒന്നാമത് അമേരിക്കയാണ്. യു.എസില്‍ ഇതുവരെ 6,094,892 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 185,889 പേര് മരണമടഞ്ഞു.സുഖം പ്രാപിച്ചവരുടെ എണ്ണം 3,372,079 ആയി.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,812,605 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.119,594 പേര് മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം 2,976,796 ആയി.
https://www.facebook.com/Malayalivartha