നാലു വര്‍ഷമായി വിടാതെ പിന്തുടർന്നെത്തിയ ആ രോഗം അവസാന നിമിഷവും വില്ലനായി..ഹിറ്റ് ഹോളിവുഡ് സിനിമ ബ്ലാക്ക് പാന്തറിലെ നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു! ദുഃഖം താങ്ങാനാകാതെ ആരാധകർ
ഹിറ്റ് ഹോളിവുഡ് സിനിമ ബ്ലാക്ക് പാന്തറിലെ നടന് ചാഡ്വിക് ബോസ്മാന് (43) അന്തരിച്ചു. കുടലിലെ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം. നാലു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു.
1976 നവംബര്‍ 26ന് സൗത്ത കരോലിനയില്‍ ജനിച്ച ഈ ആഫ്രക്കന്‍ അമേരിക്കന്‍ നടന്, ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ താരമായിരുന്നു.
2013ല്‍ പുറത്തിറങ്ങിയ 42ല്‍ ജാക്കി റോബിന്‍സണ്‍, ഗെറ്റ് ഓണ്‍ അപ് എന്ന ചിത്രത്തില്‍ ജെയിംസ് ബ്രൗണ്‍ , മാര്‍ഷലില്‍ തുര്‍ഗുഡ് മാര്‍ഷല്‍ എന്നീ ചരിത്ര പുരുഷന്മാരുടെ കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്തു.
ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്, അവഞ്ചേഴ്സ്: എന്‍ഡ്ഗെമിം, 21 ബ്രിഡ്ജസ്, ഡാ5 ബ്ലഡ്സ് എന്നിവയിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha