സൂം മീറ്റിംഗിനിടെ ലേഡി സെക്രട്ടറിയുമായി സെക്സില്‍ ഏര്‍പ്പെട്ട ഫിലിപ്പിന്‍സ് സര്‍ക്കാര്‍ ജീവനക്കാരന് പണിപോയി!
കോവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് ആപ്പായ സൂം ആണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ചിലര്‍ക്ക് സൂം ശരിക്കും 'ആപ്പാ'യതിന്റെ ഉദാഹരണമാണ് ഫിലിപ്പീന്‍സില്‍ നിന്ന് പുറത്തുവരുന്നത്.
ക്യാപ്റ്റന്‍ ജീസസ് എസ്റ്റിന്‍ എന്ന ഉദ്യോഗസ്ഥനാണ് സും പണികൊടുത്തത്. കവിറ്റെ പ്രവിശ്യയിലെ ഫാത്തിമ ദോസ് വില്ലേജ് കൗണ്‍സില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഓഗസ്റ്റ് 26-ന് നടന്ന മീറ്റിംഗിലാണ് കാമറ ഓഫാക്കാന്‍ ശ്രമിച്ചിട്ട് ക്യാപ്റ്റന്‍ മീറ്റിംഗിനിടയ്ക്ക് സെക്രട്ടറിയുടെ അടുക്കലേക്ക് പോകുന്നത്. കാമറ ഓഫ് ആയില്ലെന്നത് അറിയാതെ മുറിയുടെ മൂലയില്‍ സെക്രട്ടറിയുമായി സെക്സില്‍ ഏര്‍പ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ചൂടേറിയ ചര്ച്ചയിലായിരുന്നെങ്കിലും പങ്കെടുത്ത നാട്ടുകാരെല്ലാം കണ്ടതാകട്ടെ ഉദ്യോഗസ്ഥന്റെ ചൂടേറിയ രംഗങ്ങളും. മീറ്റിംഗില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ അദ്ദേഹം സംഭവം റെക്കോര്‍ഡ് ചെയ്തു.
ക്യാപ്റ്റന്‍ തിരിച്ചുവന്ന് കാമറ ഓണ്‍ ചെയ്യാന്‍ നോക്കുന്നുണ്ട്. എന്നാല്‍ കാമറ ഓഫ് ആയിട്ടുണ്ടായിരുന്നില്ല. വീഡിയോ പുറത്തായതോടെ സ്വഭാവദൂഷ്യമുള്ള ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന പരാതിയുമായി നാട്ടുകാരെത്തി. പ്രദേശിക വാര്‍ത്ത ചാനലുകളിലും ഉദ്യോഗസ്ഥന്റെ ക്ലിപ്പുകള്‍ നിറഞ്ഞു. ഇതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി.
https://www.facebook.com/Malayalivartha