Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഭാര്യയുടെ പെട്ടെന്നുള്ള വിയോഗം താങ്ങാനായില്ല; ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുഴിച്ച്‌ അവശിഷ്ടങ്ങള്‍ കൊണ്ട് വന്ന ശേഷം ചെയ്തത് മറ്റൊന്ന്... 16 വര്‍ഷമായി ഈ മനുഷ്യന്‍ ചെയ്യുന്നത് വിശ്വസിക്കാനാകാതെ നാട്ടുകാർ...

31 AUGUST 2020 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാട് നമുക്ക് ഏറെ വേദനാജനകമാണ്. ഇപ്പോഴിതാ വിയറ്റ്‌നാമുകാരനായ ലി വാനിനെ ഭാര്യയുടെ പെട്ടെന്നുള്ള വിയോഗം താങ്ങാനാകാതെ അദ്ദേഹം ചെയ്ത സംഭവമാണ് പുറത്ത് വരുന്നത്. ഞെട്ടലോടെ മാത്രമാണ് ഈ കാര്യം നോക്കിക്കാണാനാകുള്ളൂ.. ഭാര്യയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട് രാവും പകലും തള്ളിനീക്കി. ഒടുവില്‍ അവളില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുഴിച്ച്‌ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നു. 2003ലായിരുന്നു ഈ സംഭവം. ഈ മൃതാവശിഷ്ടങ്ങളെ കെട്ടിപ്പിടിച്ചാണ് കഴിഞ്ഞ 16 വര്‍ഷമായി ഇയാള്‍ കിടന്നുറങ്ങുന്നത്.

1975ലാണ് വാനും ഭാര്യയും വിവാഹിതരാകുന്നത് അവരുടെ ഒരു പ്രണയവിവാഹമായിരുന്നില്ല പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയ വാന്‍ മാതാപിതാക്കള്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നാല്‍ വിവാഹശേഷം അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. അവര്‍ക്ക് ഏഴു മക്കളായിരുന്നു. അയാള്‍ക്ക് എല്ലാമെല്ലാം ഭാര്യയായിരുന്നു. സ്വപ്‌നതുല്യമായ ആ ദാമ്ബത്യത്തിന് 2003ല്‍ അപ്രതീക്ഷിതമായി വിരാമമാകുകയായിരുന്നു. ഒരു ദിവസം പതിവുപോലെ ജോലിക്ക് പോയ വാന്‍ ജോലി സ്ഥലത്തു വച്ച്‌ തന്റെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണവാര്‍ത്ത കേള്‍ക്കാനിടയായി അയാള്‍ എല്ലാം മറന്ന് വീട്ടിലേക്കോടി എല്ലാ ദിവസവും അദ്ദേഹം വരുന്നതും കാത്ത് വാതില്‍ക്കല്‍ കാണാറുള്ള അവരുടെ ചിരിച്ച മുഖം അദ്ദേഹം തിരഞ്ഞു എന്നാല്‍ തണുത്ത് വിറങ്ങലിച്ച അവളുടെ ശരീരമാണ് അദ്ദേഹത്തെ അവിടെ കാത്തിരുന്നത്.

തന്റെ ലോകം കീഴ്‌മേല്‍ മറിയുന്നത് പോലെ തോന്നി അവരുടെ ശരീരം സംസ്‌കരിക്കാന്‍ എടുത്തു കൊണ്ടുപോയതെന്നും അയാള്‍ അറിഞ്ഞില്ല. വല്ലാത്തൊരു ശൂന്യത അയാളെ വന്ന് മൂടി. അവരില്ലാതെ വീട്ടില്‍ ശ്വാസം മുട്ടിയ വാന്‍ പിറ്റേദിവസം അവരെ അടക്കിയ സെമിത്തേരിയിലേക്ക് പോയി. തുടര്‍ന്ന് രാവും പകലും അയാള്‍ തന്നെ ഭാര്യയുടെ അരികില്‍ തന്നെ കഴിയാന്‍ തുടങ്ങി. പകല്‍ ഭാര്യയ്ക്ക് അരികെ ഇരുന്ന് വിശേഷങ്ങള്‍ പറഞ്ഞിരുന്ന വാന്‍ രാത്രി ഭാര്യയുടെ ശവക്കുഴിയിക്കു അരികെ ഉറങ്ങുമായിരുന്നു. മാസങ്ങള്‍ ഇങ്ങനെ കടന്നുപോയി ഒടുവില്‍ മഴ കാലം വന്നു. കോരിച്ചൊരിയുന്ന മഴയില്‍ അവിടെ തുടരുക എന്നത് ദുഷ്‌ക്കരമായി തീര്‍ന്നു. എന്നാലും ഭാര്യയെ ഉപേക്ഷിച്ചു പോകാന്‍ അദ്ദേഹത്തിന് ആയില്ല.

വാന്റെ ഈ പ്രവൃത്തി മക്കളെ അലോസരപ്പെടുത്തി. ഇതോടെ ശ്മശാനത്തില്‍ രാത്രിയില്‍ പോയിരിക്കുന്നത് മക്കള്‍ വിലക്കി. എന്നിരുന്നാലും ഭാര്യയെ എന്നെന്നേക്കുമായി വിട്ടു പോകുന്നത് വാനിനു ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. സെമിത്തേരിയില്‍ ഉറങ്ങാന്‍ സാധിച്ചില്ല എങ്കില്‍ ഭാര്യയുടെ അവശിഷ്ടങ്ങള്‍ വീട്ടില്‍ കൊണ്ടു വന്നാല്‍ എന്താണ് കുഴപ്പം എന്ന് അയാള്‍ ചിന്തിച്ചു. ഒരു രാത്രി അദ്ദേഹം ഭാര്യയുടെ ശവക്കുഴി തുറന്നു. അവരുടെ എല്ലുകളുടെ ഒരു പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചു.

തുടര്‍ന്ന് പ്ലാസ്റ്റര്‍,സിമന്റ്,പശ, മണല്‍ എന്നിവ ഉപയോഗിച്ച്‌ ഒരു സ്ത്രീയുടെ പൊള്ളയായ പ്രതിമ നിര്‍മ്മിച്ച്‌ ഭാര്യയുടെ അവശിഷ്ടങ്ങള്‍ അതിനകത്ത് വെച്ച്‌ അടച്ചു. അങ്ങനെ ആ പ്രതിമ അയാള്‍ വീട്ടില്‍ കൊണ്ടു വരികയും രാത്രിയില്‍ അതിന്റെയൊപ്പം കിടന്നുറങ്ങുകയും ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി എല്ലാ രാത്രിയും അതിനെ കെട്ടിപ്പിടിച്ചാണ് വാന്‍ ഉറങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (19 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (31 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (42 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (14 hours ago)

Malayali Vartha Recommends