Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കംബോഡിയയില്‍ ഖമര്‍ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യ സൂത്രധാരനായിരുന്ന കോമ്രേഡ് ഡച്ച് മരിച്ചു

03 SEPTEMBER 2020 06:40 AM IST
മലയാളി വാര്‍ത്ത

കംബോഡിയയില്‍ പോള്‍ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമര്‍ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യ സൂത്രധാരനായിരുന്നു കെയ്ങ് ഗെക് ഇവ് എന്ന ക്രൊമ്രെയ്ഡ് ഡച്ച് ചരിത്രത്തിന്റെ ഇരുട്ടറയിലേക്കു മറഞ്ഞു. ടുവോള്‍ സ്ലെങ്ങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്ന കൊമ്രേഡ് ഡച്ച് (77) വാര്‍ധക്യകാല അവശതകളും രോഗങ്ങളും മൂലം ഇന്നലെ മരിച്ചു.

ഖമര്‍ റൂഷ് കാലത്ത്് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനാലായിരത്തിലേറെ നിരപരാധികളെ കൊന്നു തള്ളാന്‍ മേല്‍നോട്ടം നല്‍കിയതു ഗണിത അധ്യാപകനായിരുന്ന ഡച്ച് ആയിരുന്നു. അക്കാലത്തെ കുരുതികള്‍ക്ക് പിന്നീട് വിചാരണയ്ക്കു വിധേയനായി. എസ്-21 എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഡച്ച് കുറ്റക്കാരനാണെന്നു 2010-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. അപ്പീല്‍ തള്ളി 2012-ല്‍ ജീവപര്യന്തം ശിക്ഷ നല്‍കി.

1999-ല്‍ നിക് ഡന്‍ലപ് എന്ന ഫോട്ടോജേണലിസ്റ്റാണ് ഒളിവില്‍ പോയിരുന്ന ഡച്ചിനെ കണ്ടെത്തിയത്. 1979-ല്‍ വിയറ്റ്‌നാം സൈനിക ഇടപെടലില്‍ പോള്‍ പോട്ട് ഭരണം അവസാനിച്ചതോടെയാണ് ഡച്ച് ഒളിവില്‍ പോയിത്. തായ് അതിര്‍ത്തിക്കു സമീപം നാട്ടിന്‍പുറത്തു പുതിയ പേരില്‍ കഴിയുകയായിരുന്നു ഡച്ച്. 'ദ് ലോസ്റ്റ് എക്‌സിക്യൂഷനര്‍' എന്ന പേരില്‍ പുസ്തകവുമെഴുതി.

1975 മുതല്‍ 4 വര്‍ഷത്തോളം കംബോഡിയയുടെ ഭരണം ഖമര്‍ റൂഷിന്റെ കയ്യിലായിരുന്നു. കംപൂച്ചിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള സൈനിക മുന്നേറ്റമാണ് 'ഖമര്‍ റൂഷ്' (ചുവന്ന ഖമര്‍). വിപ്ലവവിരുദ്ധരെന്ന് ആരോപിച്ച് വിദ്യാഭ്യാസമുള്ളവരെ കൊന്നൊടുക്കി. ജനങ്ങള്‍ ഗ്രാമങ്ങളിലേക്കു പോയി കൃഷി കമ്യൂണുകളില്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവിന്മേല്‍ ലക്ഷക്കണക്കിനാളുകളെ കൃഷിയിടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. പട്ടിണി മൂലം ഇവരില്‍ മിക്കവരും മരിച്ചു. ഏതാണ്ട് 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ട്രെയിനുകൾ വൈകിയോടുന്നു...  (14 minutes ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (27 minutes ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (29 minutes ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (1 hour ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (1 hour ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (1 hour ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (2 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (2 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (2 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (12 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (12 hours ago)

Malayali Vartha Recommends