ജപ്പാനില്‍ ഷിന്‍സോ ആബെയ്ക്കു പകരമെത്തുന്നത് യോഷിഹിഡെ സുഗ ആയിരിക്കുമെന്നു സൂചന
ജപ്പാനില്‍ പ്രധാനമന്ത്രിപദമൊഴിഞ്ഞ ഷിന്‍സോ ആബെയ്ക്കു പകരം അദ്ദേഹത്തിന്റെ മുന്‍വക്താവും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിഡെ സുഗ പ്രധാനമന്ത്രി ആയേക്കുമെന്ന് സൂചന.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള പാര്‍ട്ടി വോട്ടെടുപ്പ് സെപ്റ്റംബര്‍ 14-നാണ്. ഭരണത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായ സുഗ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി.
പാര്‍ട്ടി വോട്ടെടുപ്പിനു ശേഷം പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടക്കും. ഏറെക്കാലമായി അലട്ടുന്ന ഉദര രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ചയാണ് ആബെ രാജി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha