ഓസ്കര് നാമനിര്‍ദേശം ലഭിച്ച 'ഹോട്ടല്‍ റുവാണ്ട'-യ്ക്ക് പ്രചോദനമായ റസെസബാഗിനയെ അറസ്റ്റ് ചെയ്ത് റുവാണ്ടയിലെത്തിച്ചു
ഹോളിവുഡ് ചിത്രം 'ഹോട്ടല്‍ റുവാണ്ട'യ്ക്കു പ്രചോദനമായ ഹോട്ടല്‍ മാനേജര്‍ പോള്‍ റസെസബാഗിന വിമതര്‍ക്കു ധനസഹായം നല്‍കുന്നെന്നും ഭീകരവാദത്തിനു പിന്തുണ നല്‍കുന്നെന്നും ആരോപിച്ച് റസെസബാഗിനയെ അറസ്റ്റ് ചെയ്ത് റുവാണ്ടയിലെത്തിച്ചു.
റുവാണ്ടയെ ചോരക്കളമാക്കിയ 1994-ലെ വംശഹത്യക്കാലത്ത് 1200-ലേറെ ടുത്സി വിഭാഗക്കാര്‍ക്ക് അഭയം കൊടുത്തു രക്ഷിച്ചതിന്റെ പേരിലാണു ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. തൊട്ടുപിന്നാലെ റുവാണ്ട ഭരണകൂടത്തിന്റെ ശത്രുവുമായി.
പ്രസിഡന്റ് പോള്‍ കഗാമയുടെ കടുത്ത വിമര്‍ശകനാണു റസെസബാഗിന.
https://www.facebook.com/Malayalivartha