Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇനി വരാൻ പോകുന്ന 10 വർഷത്തിനുള്ളിൽ ആണവായുധങ്ങൾ ഇരട്ടിക്കാൻ ചൈന; കരയിൽ നിന്നും , കടലിൽ നിന്നും , ആകാശത്തു നിന്നും ആണവായുധങ്ങൾ വിക്ഷേപിക്കുവാനുള്ള കഴിവ് നേടിയെടുക്കുന്നതിന് തൊട്ടടുത്ത്, അമേരിക്കയുടെ തൊട്ടടുത്ത് നിൽക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

03 SEPTEMBER 2020 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

ചൈന തങ്ങളുടെ പക്കലുള്ള ആണവായുധങ്ങൾ ഇരട്ടിപ്പിക്കാനുള്ള പദ്ധതികളിൽ മുഴുകിയിരിക്കുക ആണെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ വച്ച റിപ്പോർട്ടിൽ പ്രസ്താവിക്കുന്നു . പല മേഖലകളിലും ചൈന ഇപ്പോൾ തന്നെ അമേരിക്കൻ സേനയുടെ ഒപ്പമോ അല്പം മുകളിലോ ആണ്. ചൈന അമേരിക്കയെ മറി കടക്കുന്ന കാലം വിദൂരമല്ലെന്നു പെന്റഗൺ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു

ചൈന ഇനി വരാൻ പോകുന്ന 10 വർഷത്തിനുള്ളിൽ തങ്ങളുടെ ആണവ പോർമുനകളുടെ എണ്ണം വർധിപ്പിക്കും എന്നാണ് പെന്റഗൺ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നത് .നിലവിൽ ഉള്ള 300 ഓളം എന്ന സംഖ്യയിൽ നിന്ന് രണ്ടു മടങ്ങു ആക്കാനാണ് ചൈന ഉദ്ദേശിക്കുന്നത് .അതെ സമയം ന്യൂക്ലിയർ ട്രയാഡ് എന്നറിയപ്പെടുന്ന കരയിൽ നിന്നും , കടലിൽ നിന്നും , ആകാശത്തു നിന്നും ആണവായുധങ്ങൾ വിക്ഷേപിക്കുവാനുള്ള കഴിവ് നേടിയെടുക്കുന്നതിന് തൊട്ടടുത്ത് എത്തി നിൽക്കുക ആണ് ചൈന ..അമേരിക്കൻ കോൺഗ്രസിനു മുന്നിൽ വച്ച റിപ്പോർട്ടിൽ , ഇത് ആദ്യമായാണ് ചൈനയുടെ ആണവ പോർ മുനകളുടെ എണ്ണത്തെ പറ്റിയുള്ള സൂചനകൾ വരുന്നത് .അമേരിക്കൻ ശാസ്ത്രജ്ഞരുടെ സംഘം കണക്കാക്കുന്നത് ആണവായുധങ്ങൾ അവരുടെ കയ്യിൽ നിലവിൽ ഏതാണ്ട് 320 ഓളം വരും എന്നാണ് .

ന്യൂക്ലിയർ പോർ മുനകൾ നിർമിക്കാനുള്ള ചൈനയുടെ സാധ്യതകകളെ പെന്റഗൺ അളക്കുന്നത് അവരുടെ കയ്യിൽ ഇപ്പോൾ ലഭ്യമായ വസ്തുക്കൾ വച്ചിട്ടാണ് .നിലവിൽ തങ്ങളുടെ കയ്യിൽ ഉള്ള ആയുധങ്ങളുടെ എണ്ണം ഇരട്ടിപ്പിക്കാനുള്ളത്രയും വസ്തുക്കൾ ചൈനയുടെ പക്കൽ ഉണ്ട് . കൂടുതൽ അസംസ്‌കൃത വസ്തുക്കൾ അവർക്കു ഇറക്കുമതി ചെയ്യേണ്ട ആവശ്യം തന്നെ ഇല്ല .

ഞങ്ങൾ തീർച്ചയായും അവരുടെ കയ്യിലുള്ള ആയുധ പോർമുനകളുടെ എണ്ണത്തിൽ ശ്രദ്ധയുള്ളവരാണ്. എന്നാൽ അതിനേക്കാൾ ഞങ്ങളെ ഭയപ്പെടുത്തുന്നത് അവരുടെ ഭാവി പദ്ധതികളാണ് .പെന്റഗൺ പ്രസ്‌താവിച്ചു. അമേരിക്ക തങ്ങളുടെ പ്രതിരോധ ബഡ്ജറ്റിന് മേൽ ചർച്ച നടത്തി കൊണ്ടിരിക്കുമ്പോൾ ആണ് ചൈനയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഒബാമയുടെ കാലഘട്ടത്തിൽ തയ്യാറാക്കിയ ന്യൂക്ലിയർ ആയുധങ്ങളുടെ നിർവ്യാപന കരാറിൽ ചൈനയെയും കൂടി ഉൾപെടുത്താൻ ആണ് അമേരിക്ക. ലക്‌ഷ്യം വയ്ക്കുന്നത് .നിലവിൽ അമേരിക്കയും റഷ്യയും ആണ് കരാറിൽ ഉൾക്കൊണ്ടിരിക്കുന്നതു .എന്നാൽ പെന്റഗണിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ ഒരു നിർദേശത്തിനു മേൽ ചൈന ഒരു താല്പര്യവും കാണിക്കുന്നില്ല

എന്നാൽ ഈ വർഷത്തിന്റെ ആരംഭത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രമായ ഗ്ലോബൽ ടൈംസ്‌ അഭിപ്രായപെട്ടതു ചൈന തങ്ങളുടെ ന്യൂക്ലിയർ ആണവ ശേഖരം ഏതാണ്ട് ആയിരം എണ്ണം ആയെങ്കിലും വർധിപ്പിക്കണം എന്നാണ് . ചൈനീസ് സർക്കാർ ഈ നിർദേശം ഗൗരവമായി തന്നെ എടുത്തു എന്നാണ് ചൈനയുടെ നടപടികൾ സൂചിപ്പിക്കുന്നത്. യുദ്ധ കപ്പൽ നിർമാണം , കര കേന്ദ്രീകരിച്ചുള്ള ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ നിർമ്മാണം വായു പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ ചൈനീസ് സേന അമേരിക്കയുടെ ഒപ്പമോ അമേരിക്കയെക്കാൾ അല്പം മുകളിലോ എത്തിയ അവസ്ഥയിൽ ആണ് .അതിനാൽ നമ്മൾ അടിയന്തിരമായി വേണ്ട നടപടികൾ കൈ കൊള്ളേണ്ടതാണ് പെന്റഗൺ പുറത്തിറക്കിയ റിപ്പോർട്ടിൽ നിർദേശിച്ചു.

അതെ സമയം തന്നെ ചൈന 12 ഓളം രാജ്യങ്ങളിൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് .ഇതിൽ മൂന്നെണ്ണം ഇന്ത്യയെ ചുറ്റിയും ആണ് . ഇതൊക്കെ മേഖലയിലെയും ആഗോള അടിസ്ഥാനത്തിലും ചൈന ഉയർത്തി വരുന്ന ഭീഷണിയെ കുറിച്ചുള്ള വ്യക്തത വരുത്തുന്ന വസ്തുതകൾ ആണ് .പെന്റഗൺ പ്രതിരോധ ബഡ്ജറ്റിന്റെ വാദങ്ങൾക്കിടയിൽ വ്യക്തമാക്കി.

എന്നാൽ അമേരിക്കൻ വാദങ്ങളെയെല്ലാം നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചൈനീസ് മുഖ പത്രം ഗ്ലോബൽ ടൈംസ് .അവരുടെ വാക്കുകളിൽ , അമേരിക്കയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലം ഇല്ലാത്തതും ആണ് .അമേരിക്ക പറയുന്നത് പോലെ ചൈന തങ്ങളുടെ കൈവശം ഉള്ള ആണവ ആയുധങ്ങളുടെ എണ്ണം ഇരട്ടിയാക്കിയാൽ കൂടെ അത് അമേരിക്കയുടെ ആണവായുധങ്ങളുടെ 10 ശതമാനം പോലും വരില്ല .മാത്രമല്ല അമേരിക്കയുടെ പക്കലുള്ള യുദ്ധ കപ്പലുകൾ ഒരു പക്ഷെ ചൈനയേക്കാൾ എണ്ണത്തിൽ കുറവ് ആണെങ്കിലും അവയെല്ലാം ചൈനയേക്കാൾ വലുതും സാങ്കേതികമായി മികച്ചതും ആണ് .ടണ്ണെജ് അഥവാ ഭാരത്തെ വച്ച് താരതമ്യ പെടുത്തിയാലും അമേരിക്കൻ കപ്പലുകളുടെയോ എയർ ക്രാഫ്റ്റ് ക്യാരിയറുകളുടെയോ ഏഴയലത്തു പോലും എത്തുന്നവയല്ല ചൈനീസ് കപ്പലുകൾ .കൂടാതെ അമേരിക്കൻ പ്രതിരോധ ബജറ്റ് ആയി ഇപ്പോൾ അവതരിപ്പിക്കപ്പെടുന്ന 700 ബില്യൺ എന്നത് ചൈനീസ് പ്രതിരോധ ബഡ്ജറ്റിന്റെ മൂന്നിരട്ടിയിൽ അധികമാണ്.

ചൈനയുടെ ആയുധ ശേഖരം പ്രതിരോധത്തിന് വേണ്ടി മാത്രമുള്ളതാണ് .ആരെയും ആക്രമിക്കാനല്ല .ചൈന സമാധാനത്തിനു വേണ്ടി നില നിൽക്കുന്ന ഒരു രാജ്യമാണ് .മേഖലയിലെ അമേരിക്കയുടെ സുഹൃത് രാജ്യങ്ങൾക്കും സഖ്യ കക്ഷികൾക്കും ചൈന ഒരു ഭീഷണിയാണ് എന്ന് പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് അമേരിക്കയുടെ ഈ നടപടികൾ എന്നും ചൈന ആരോപിച്ചു. എന്നാൽ ചൈനയെ കുറിച്ച് ആരും പറഞ്ഞു അറിയേണ്ട ആവശ്യം മേഖലയിലെ രാജ്യങ്ങൾക്കില്ല . അവർക്കു ചൈനയെ നന്നായി അറിയാം .അല്പം മയപ്പെട്ടു എന്ന് പുറമേക്ക് തോന്നിയാലും ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത ഒരു രാജ്യമാണ് ചൈന .അത് കൊണ്ട് തന്നെ ചൈനയുടെ ഏതു ചെറിയ നീക്കവും മേഖലയിലെ രാജ്യങ്ങൾ വളരെ ജാഗ്രതയോടു കൂടിയും സൂക്ഷ്മതയോടു കൂടിയും ആണ് നിരീക്ഷിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (4 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (21 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (33 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (44 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (14 hours ago)

Malayali Vartha Recommends