അമേരിക്കയിലെ കോവിഡ് മരണങ്ങള് രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നു....
അമേരിക്കയിലെ കോവിഡ് മരണങ്ങള് രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേള്‍ഡോ മീറ്റര്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലകള്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്. 1,92,030 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 63,86,403 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് വൈറസ് ബാധിച്ചത്. 36,30,284 പേര് രോഗമുക്തി നേടുകയും ചെയ്തു.
കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ,് അരിസോണ, ന്യൂജഴ്സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
https://www.facebook.com/Malayalivartha