പുറത്തറിഞ്ഞതിനെക്കാൾ ഭയാനകമാണ് കാര്യങ്ങൾ; അതിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യത; ഞാൻ ഇടപെടാം; വീണ്ടും സഹായ വാഗ്‌ദാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇന്ത്യ ചൈന വിഷയം ഉടലെടുത്ത നാൾമുതൽ മധ്യസ്ഥ വഹിക്കാമെന്ന ആവശ്യമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു... അപ്പോഴൊക്കെ അദ്ദേഹത്തിന് ആവശ്യത്തിന് ഇരുരാജ്യങ്ങളും മൗനമായിരുന്നു കാണിച്ചിരുന്നത്.. എന്നാൽ ചില സമയങ്ങളിൽ ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചിരുന്നു ഇടപെടേണ്ട എന്ന നിലപാട് ആണ് അറിയിച്ചത്. എന്നാൽ ഇതാ വീണ്ടും വിഷയത്തിൽ ഇടപെടാമെന്ന് അറിയിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പുറത്തറിയുന്നതിനേക്കാള്‍ മോശ അവസ്ഥയില്‍ ആണെന്നും ഇടപെടാമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇടപെടാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ പുറത്തറിയുന്നതിനെക്കാൾ മോശമാണ്. പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളേയും സഹായിക്കാൻ അമേരിക്ക സന്നദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി.പ്രശ്ന പരിഹാരത്തിനായി വിഷയത്തിൽ ഇടപെടാനും സഹായിക്കാനും ഞങ്ങൾക്ക് താത്പര്യമുണ്ട്. സാഹചര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ പതിവ് വാർത്താ സമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം.ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു.നേരത്തേയും ഇന്ത്യ-ചൈന പ്രശ്നത്തിൽ ഇടപെടാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇരുരാജ്യങ്ങളും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
ഏതായാലും ട്രംപിന്റെ ഈ ആവശ്യത്തോട് ഇരുരാജ്യങ്ങളും ഈ ഘട്ടത്തിൽ എങ്ങനെ പ്രതികരിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.... സംഘർഷാവസ്ഥ മോശമായ ഇരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് മധ്യസ്ഥത റോളിനെ ഇരുരാജ്യങ്ങളും കൈ നീട്ടി സ്വീകരിക്കുമോ എന്നതും സംശയത്തിലാണ്. അതിർത്തിയിൽ കാര്യങ്ങൾ രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. അത് തന്നെ ആവർത്തിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്... കൊവിഡ് മഹാമാരി ലോകത്തിൽ നിന്നും മറച്ചു വച്ചു എന്ന കാരണത്താൽ ചൈന യോട് അമേരിക്കക്ക് ദേഷ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്,. മാത്രമല്ല നമ്മുടെ രാജ്യത്തോട് സൗഹൃദപരമായ ബന്ധമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്... ഈയൊരു ഘട്ടത്തിൽ ഇടപെട്ടാൽ തന്നെ എങ്ങനെയായിരിക്കും ഇടപെടൽ എന്നതും സംശയത്തിലാണ്..
https://www.facebook.com/Malayalivartha



























