Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സൗദിയില്‍ മുഖ്‌റിന്‍ രാജകുമാരനെ സല്‍മാന്‍ രാജാവ് പുറത്താക്കി, മകന്‍ ഉപകീരീടാവകാശി

30 APRIL 2015 10:05 AM IST
മലയാളി വാര്‍ത്ത.

സൗദി കിരീടാവകാശി മുഖ്‌റിന്‍ രാജകുമാരനെ സല്‍മാന്‍ രാജാവ് പുറത്താക്കി ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ തല്‍സ്ഥാനത്തു നിയമിച്ചു. രാജാവിന്റെ മകനും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ ഉപകിരീടാവകാശിയാക്കി. 1975 മുതല്‍ വിദേശകാര്യമന്ത്രിയായ സൗദ് അല്‍ ഫൈസലിനെ നീക്കി യുഎസിലെ ഇപ്പോഴത്തെ സ്ഥാനപതി ആദില്‍ അല്‍ ജുബൈറിനെ തല്‍സ്ഥാനത്തു നിയമിക്കുകയും ചെയ്തു. രാജകുടുംബാംഗമല്ലാത്തയാള്‍ വിദേശകാര്യമന്ത്രിയാകുന്നത് ആദ്യമായാണ്.
മുഖ്‌റിന്‍ രാജകുമാരന്റെ സ്ഥാനചലനത്തിനും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപകിരീടാവകാശിയായുള്ള സ്ഥാനാരോഹണത്തിനും രാജ്യത്തെ പിന്തുടര്‍ച്ചാവകാശസമിതിയുടെ അംഗീകാരമുണ്ടെന്നു രാജാവിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനുവരി 23ന് അബ്ദുല്ല രാജാവിന്റെ വിയോഗത്തെത്തുടര്‍ന്ന് അധികാരമേറ്റെടുത്ത സല്‍മാന്‍ രാജാവ് ഭരണതലത്തില്‍ നടത്തുന്ന ഏറ്റവും സുപ്രധാന അഴിച്ചുപണിയാണിത്.
ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ (ഇബ്‌നു സൗദ്) മക്കളാണ് ഇതുവരെ കിരീടാവകാശി പദവി വഹിച്ചിട്ടുള്ള എല്ലാവരും. അബ്ദുല്‍ അസീസിന്റെ ചെറുമക്കളില്‍ ഏറ്റവും മുതിര്‍ന്നയാളായ മുഹമ്മദ് ബിന്‍ നായിഫിനെ (55) കിരീടാവകാശിയാക്കുക വഴി അടുത്ത തലമുറയിലേക്കുള്ള അധികാര മാറ്റത്തിനാണു തുടക്കം കുറിക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമക്കളില്‍ ഏറ്റവും മുതിര്‍ന്നയാളാണു മുഹമ്മദ് ബിന്‍ നായിഫ്. സല്‍മാന്‍ രാജാവിന്റെ സഹോദരനും മുന്‍ കിരീടാവകാശിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസിന്റെ മകനാണ്. 2012 മുതല്‍ ആഭ്യന്തരമന്ത്രിയായ അദ്ദേഹം അബ്ദുല്ല രാജാവിന്റെ വിയോഗത്തിനു ശേഷം ഉപകിരീടാവകാശിയുമായി. അല്‍ ഖായിദയെ അടിച്ചമര്‍ത്താന്‍ സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2009ല്‍ അവരുടെ വധശ്രമത്തെ അതിജീവിക്കുകയും ചെയ്തു.
യെമന്‍ വിമതര്‍ക്കെതിരെയും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെയും സൗദി ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന സമയത്തു മുഹമ്മദ് ബിന്‍ നായിഫ് ഭരണത്തിലെ രണ്ടാമനാകുന്നത് എന്നതും ശ്രദ്ധേയം. അധികാരശ്രേണിയിലെ മൂന്നാമനായാണ് ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (34) ഉയരുന്നത്; സൗദി ഉന്നത നേതൃനിരയിലെ ഏറ്റവും ചെറുപ്പമുള്ള മുഖം. യെമന്‍ വിമതര്‍ക്കെതിരെ സൗദിയുടെ ആക്രമണപദ്ധതിയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഉപകിരീടാവകാശിയായതോടെ കൊട്ടാരകാര്യ മേധാവിയുടെ ചുമതല മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒഴിഞ്ഞു. അതേസമയം, സൗദിയുടെ ധനകാര്യ, വികസന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ അധ്യക്ഷപദവിയില്‍ തുടരും.
നിതാഖാത് പദ്ധതിയിലൂടെ സൗദിയില്‍ സ്വദേശിവല്‍കരണത്തിന് ആക്കം കൂട്ടിയ തൊഴില്‍മന്ത്രി ആദില്‍ ഫക്കീഹിനെ ധന, ആസൂത്രണമന്ത്രിയാക്കി. മുഫ്‌റജ് അല്‍ ഹഖ്ബാനിയാണു പുതിയ തൊഴില്‍മന്ത്രി. പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി ആരാംകോ ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് അല്‍ ഫലീഹ് ആണു പുതിയ ആരോഗ്യമന്ത്രി. ഹാമിദ് അല്‍ സുവൈലം ആണു പുതിയ കൊട്ടാരകാര്യ മേധാവി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends