ദുരന്തഭൂമിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിന് പുനര്‍ജന്മം

ഭൂകമ്പത്തില്‍ തകര്‍ന്നടിച്ച നേപ്പാളില്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടയില്‍ നിന്ന് നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് പുതുജീവിതത്തിലേക്ക്. ഭക്തപൂര്‍ നഗരത്തില്‍ 22 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്ന കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകരും സൈന്യവും ചേര്‍ന്നാണ് പുറത്തെടുത്തത്. ജീവന്റെ തുടിപ്പ് തേടി ആദ്യഘട്ടം ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ജീവന്റെ തുടപ്പ് അവശേഷിച്ച കുഞ്ഞിന്റെ നേരിയ കരച്ചില്‍ പുറത്തുവന്നതോടെ മേഖലയില്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു.
സോണിത് അസ്‌വാള്‍ എന്ന കുഞ്ഞിനെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തോളം കിടന്നുവെങ്കിലും അവന്റെ ദേഹത്ത് ഒരു പോറല്‍ പോലും വരുത്താന്‍ ഭൂകമ്പത്തിന് കഴിഞ്ഞില്ല. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പൊടിയില്‍ കുളിഞ്ഞ കുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യം പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ശനിയാഴ്ച അനുഭവപ്പെട്ട 7.9 തീവ്രതയുള്ള ഭൂചലനത്തില്‍ അയ്യായിരത്തില്‍ ഏറെ പേരാണ് മരിച്ചത്. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























