സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ കിഴക്കന്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.
ഇറാഖ് അതിര്‍ത്തിക്കടുത്തുള്ള ബൗകമല്‍ എന്ന സ്ഥലത്തായിരുന്നു ആക്രമണം.
ഇറാഖില്‍ നിന്നുള്ള സായുധ പോരാളികളാണ് മരിച്ചവരില്‍ 8 പേരെന്നാണ് റിപ്പോര്‍ട്ട്.
ആയുധ സംഭരണ കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ട്. അതിനിടെ, വടക്കന്‍ സിറിയയില്‍ റെഡ് ക്രസന്റ് വാഹനത്തിനു നേരെ നടന്ന സായുധ ആക്രമണത്തില്‍ ഒരു വൊളന്റിയര്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha



























