മാധ്യമപ്രവര്‍ത്തക ജിനെത് ലിമയ്ക്ക് 'വാന്‍ ഇന്‍ഫ്ര ഗോള്‍ഡന്‍ പെന്‍ ഓഫ് ഫ്രീഡം' പുരസ്‌കാരം

അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ പേരില്‍ കൊടുംപീഡനങ്ങള്‍ക്കിരയായിട്ടുള്ള, കൊളംബിയയിലെ എല്‍ ടിയെംപോ പത്രത്തിലെ ഡപ്യൂട്ടി എഡിറ്റര്‍ ജിനെത് ബെഡോയ ലിമയ്ക്ക് വാന്‍ ഇഫ്ര ഗോള്‍ഡന്‍ പെന്‍ ഓഫ് ഫ്രീഡം പുരസ്‌കാരം. കൊളംബിയയിലെ ആയുധക്കടത്തും ലഹരികടത്തുമായി ബന്ധപ്പെട്ട സായുധസംഘര്‍ഷങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് കൊടുംപീഡനങ്ങള്‍ക്കിടയാക്കിയത്.
ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്കും അതിജീവിച്ചവര്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ സമര്‍പ്പണത്തോടെ തുടരാനുള്ള പ്രചോദനമാണു വാന്‍ ഇഫ്ര പുരസ്‌കാരമെന്നു ജിനെത് പറഞ്ഞു. പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് വെര്‍ച്വലായി നടന്നു. മാധ്യമപ്രവര്‍ത്തകരായ എല്ലാ വനിതകള്‍ക്കും നന്ദിയര്‍പ്പിക്കുകയും ചെയ്തു.
എല്‍ എസ്‌പെക്ടദോര്‍, എല്‍ ടിയെംപോ പത്രങ്ങളില്‍ ആയുധക്കടത്തുമായി ബന്ധപ്പെട്ട് പല കാലത്തായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണു ജിനെതിനെ ക്രിമിനല്‍ സംഘങ്ങളുടെയും റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്)യുടെയും നോട്ടപ്പുള്ളിയാക്കിയത്. അധോലോക സംഘങ്ങള്‍ ജിനെതിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചു.
അറിയപ്പെടുന്ന പ്രഭാഷകയുമായ ജിനെതാണ് ലൈംഗികാതിക്രമങ്ങള്‍ ക്കെതിരെയുള്ള 'ഇറ്റ്‌സ് നോട്ട് ദ് ടൈം ടു ബി സൈലന്റ്' (നിശ്ശബ്ദത പാലിക്കാനുള്ള സമയമല്ലിത്) എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടത്. യുനെസ്‌കോയുടെ ഗില്ലര്‍മോ കാനോ പ്രസ് ഫ്രീഡം പുരസ്‌കാരം ഉള്‍പ്പെടെ ബഹുമതികള്‍ നേടി.
https://www.facebook.com/Malayalivartha



























