ചൈനക്ക് പണി കിട്ടി; ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക

ഇന്ത്യയില്‍ ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചെെനയ്ക്കെതിരെ നടപടിയുമായി അമേരിക്കയും രംഗത്ത്. ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഞായറാഴ്ച മുതല്‍ യു.എസില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്ക് ആപ്പുകള്‍ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ആപ്പുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് യു.എസ് വാണിജ്യ വകുപ്പ് ആപ്പിളിനും ഗൂഗിളിനും നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷ, വിദേശനയം, സമ്ബദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് വ്യക്തമാക്കി. ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കന്‍ കമ്ബനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ടിക്ടോക് ഉള്‍പ്പെടെയുളള 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് യു.എസും ആപ്പുകള്‍ നിരോധിച്ചത്. ചൈനയെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha



























