രാജയോഗവുമായി രാജകുമാരി... വില്യം രാജകുമാരനും പത്‌നിക്കും പെണ്‍കുഞ്ഞ് പിറന്നു; ഉത്സവത്തില്‍ ആറാടി ഇംഗ്ലീഷ് ജനത

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് രാജയോഗവുമായി പുതിയ ഒരംഗം കൂടി. വില്യം രാജകുമാരനും പത്‌നി കെയ്റ്റ് മിഡില്‍ടണും പെണ്‍കുഞ്ഞ് പിറഞ്ഞു. കെന്‍സിങ്ടണ്‍ കൊട്ടാര വൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമ്മ കെയ്റ്റ് മിഡില്‍ടനും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബെക്കിങ്ഹാം കൊട്ടാരം അറിയിച്ചു.
പ്രാദേശിക സമയം 8.34നാണ് കെയ്റ്റ് മിഡില്‍ടണ്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ലണ്ടനിലെ പാഡിങ്ടണിലുള്ള സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. കുട്ടിക്ക് 3.7 കിലോ തൂക്കമുണ്ട്. ബ്രിട്ടനിലെ പാരമ്പര്യമനുസരിച്ച് നാലാമത്തെ കിരീടാവകാശിയായിരിക്കും ഈ കുട്ടി.
കുഞ്ഞിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ജനങ്ങള്‍ ഏറെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.
പശ്ചിമ ലണ്ടനിലെ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. 2013 ജൂലൈയില്‍ വില്യംകെയ്റ്റ് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് ജോര്‍ജ് രാജകുമാരന്‍ ജനിച്ചതും ഇതേ ആശുപത്രിയിലാണ്. രാവിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നിന്ന് കാറിലാണ് വില്യമും കാതറീനും ആശുപത്രിയിലെത്തിയത്. രാജകുടുംബത്തിന് ആശംസ അറിയിച്ച് നൂറുകണക്കിന് ആളുകള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. കെയ്റ്റിന് രണ്ടാമത്തെ കുഞ്ഞ് പിറന്നതില്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നതായി അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. കെയ്റ്റിന്റെ പ്രസവം സംബന്ധിച്ച് രാജ്യത്ത് നേരത്തെ തന്നെ വാതുവയ്പുകള്‍ നടന്നിരുന്നു. ഏപ്രില്‍ 24 നോ 25 നോ കുഞ്ഞ് ജനിക്കുമെന്നായിരുന്നു വാതുവയ്പുകാര്‍ പറഞ്ഞിരുന്നത്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതു സംബന്ധിച്ചും കുഞ്ഞിന്റെ പേരിനെക്കുറിച്ചും വാതുവയ്പുകള്‍ നടന്നു. ആലിസ്, എലിസബത്ത്, വിക്ടോറിയ, ഡയാന എന്നീ പേരുകളാണ് വാതുവയ്പുകാരുടെ പട്ടികയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























