65 വര്‍ഷത്തിനുശേഷം പെണ്‍കുഞ്ഞു പിറന്നപ്പോള്‍ രാജ്യമൊട്ടാകെ പിങ്ക് നിറം ചാലിച്ച് സന്തോഷം

വാതുവെപ്പുകാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മിഡില്‍ടണ്‍ ജന്‍മം നല്‍കിയത് പെണ്‍കുട്ടിക്ക്. ആ വാര്‍ത്ത ലോകം മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. ആണ്‍കുട്ടി പിറക്കും എന്നു പറഞ്ഞ് വാതുവെപ്പുകാര്‍ വഴി മറിഞ്ഞത് കോടികളായിരുന്നു. ആറരപ്പതിറ്റാണ്ടിനുശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരു പെണ്‍കുഞ്ഞെത്തിയപ്പോള്‍ ബ്രിട്ടീഷ് ജനത ഒന്നടങ്കം ആഘോഷിച്ചത് രാജ്യത്തെ പിങ്ക് നിറത്തില്‍ നീരാടിച്ച്.
രാജകുമാരിയുടെ ജനനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ബ്രിട്ടനിലെ പൊതു ഇടങ്ങളെല്ലാം പിങ്ക് നിറത്തില്‍ കുളിച്ചു. 1950നുശേഷം ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറക്കുന്നത്.
ബ്രിട്ടന്റെ ചിഹ്നങ്ങളിലൊന്നായ ബിടി ടവറിന് മുകളില്‍ വിടര്‍ന്ന പിങ്ക് നിറത്തിലുള്ള വലിയ ബാനറില്‍ \'അതൊരു പെണ്‍കുട്ടിയാണ്\' എന്ന് രേഖപ്പെടുത്തിയിരുന്നു. രാത്രിയായതോടെ, തലസ്ഥാന നഗരമാകെ പിങ്ക് നിറത്തില്‍ മുങ്ങി.
ബ്രിഡ്ജില്‍ രാജകുമാരിയുടെ വരവ് ആഘോഷിച്ച് തലസ്ഥാന വാസികള്‍ ആഘോഷ നൃത്തമാടി. ഗോള്‍ഡന്‍ ജൂബിലി ബ്രിഡ്ജിലും ലണ്ടന്‍ ഐയിലും ഹില്‍ട്ടണ്‍ ലണ്ടനിലും മെര്‍ച്ചന്റ് സ്‌ക്വയറിലും പിങ്ക് രാവുകള്‍ വിരിഞ്ഞു.
രാജകമാരിയുടെ വരവ് ആഘോഷമാക്കാന്‍ വ്യത്യസ്ത പദ്ധതികളും ലണ്ടനില്‍ ഒരുങ്ങുന്നുണ്ട്. വില്യമെന്നും കെയ്‌റ്റെന്നും പേരുള്ള ദമ്പതിമാര്‍ക്ക് ലണ്ടന്‍ ഐയില്‍ ഇന്ന് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ലണ്ടനിലെ പല പ്രധാന കേന്ദ്രങ്ങളിലും സമാനമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ രാജകുമാരിയുടെ പേരെന്താകുമെന്നത് സംബന്ധിച്ച് ബെറ്റിങ് വെബ്‌സൈറ്റുകളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഷാര്‍ലറ്റ് എന്ന പേരാണ് കൂടുതല്‍ പേരും പ്രവചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























